IND VS ENG: അവന് ആ ലൈസൻസ് നൽകണം, അത് സംഭവിക്കുമ്പോഴെല്ലാം ഇംഗ്ലീഷ് കളിക്കാർ ഭയപ്പെടുന്നു: സഞ്ജയ് മഞ്ജരേക്കർ

ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ആൻഡേഴ്‌സൺ-ടെൻഡുൽക്കർ ട്രോഫിയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് മികച്ച ഫോമിലാണ്. ഇതുവരെയുള്ള മൂന്ന് മത്സരങ്ങളിലും കളിച്ച പന്ത്, 70.83 ശരാശരിയിൽ 425 റൺസ് നേടിയിട്ടുണ്ട്, കൂടാതെ രണ്ട് സെഞ്ച്വറികളും അത്രയും തന്നെ അർദ്ധസെഞ്ച്വറികളും നേടിയിട്ടുണ്ട്. അസാധാരണമായ സ്ട്രോക്ക് പ്ലേ ഉണ്ടായിരുന്നിട്ടും, അദ്ദേഹം വേഗത്തിൽ ഇന്ത്യൻ മധ്യനിര ബാറ്റിംഗ് യൂണിറ്റിന്റെ നട്ടെല്ലായി മാറി. അതിൽ അപകടസാധ്യതകൾ ഉൾക്കൊള്ളുന്നുവെങ്കിലും പന്ത് തന്റെ ഈ സമീപനത്തിലൂടെ വലിയതോതിൽ വിജയിച്ചിട്ടുണ്ട്.

പന്ത് എപ്പോഴും സ്വാതന്ത്ര്യം അനുഭവിക്കണമെന്ന് മുൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ കരുതുന്നു, അദ്ദേഹം കളിക്കുന്ന രീതിയിൽ ആത്മവിശ്വാസം നിലനിർത്തേണ്ടത് ടീം മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തമാണ്. ബാറ്റിംഗ് യൂണിറ്റ് എതിർ ബോളർമാരെ മറികടക്കണമെങ്കിൽ, ക്രീസിൽ എത്തുമ്പോൾ പന്ത് നേതൃത്വം നൽകാൻ അർഹനാണ്. പന്ത് അവർക്കെതിരെ ബാറ്റ് ചെയ്യുമ്പോഴെല്ലാം ഇംഗ്ലീഷ് കളിക്കാർ ഭയപ്പെടുന്നുവെന്നും മഞ്ജരേക്കർ പറഞ്ഞു.

“സാഹചര്യം എന്തുതന്നെയായാലും ഋഷഭ് പന്ത് സ്വന്തം ശൈലിയിൽ കളിക്കും. അദ്ദേഹത്തിന് ആ ലൈസൻസ് ലഭിക്കണം, കാരണം അദ്ദേഹം അത് അർഹിക്കുന്നു. ബാറ്റിംഗ് യൂണിറ്റ് നന്നായി പ്രവർത്തിക്കണം. ജയ്‌സ്വാൾ എങ്ങനെ പുറത്തായി എന്ന് അൽപ്പം ചിന്തിക്കണം. അദ്ദേഹം തന്റെ ഫോം ഉപയോഗപ്പെടുത്തണം. എനിക്ക് തോന്നുന്നു, പന്ത് അഞ്ചാം നമ്പറിൽ ഒരു വലിയ കളിക്കാരനാണ്. ഇംഗ്ലണ്ട് ഭയപ്പെടുന്ന ഒരു ബാറ്ററാണ് അദ്ദേഹം,” നാലാം ടെസ്റ്റിന് മുന്നോടിയായി അദ്ദേഹം പറഞ്ഞു.

ലോർഡ്‌സ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ ഋഷഭ് പന്തിന്റെ വിക്കറ്റ് കീപ്പിംഗ് സേവനങ്ങൾ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ജസ്പ്രീത് ബുംറയുടെ പന്ത് ക്യാച്ച് ചെയ്യുന്നതനിടെ താരത്തിന്റെ ഇടതുകൈയ്ക്ക് പരിക്കേറ്റു. താമസിയാതെ, ധ്രുവ് ജൂറെൽ സ്റ്റാൻഡ്-ഇൻ കീപ്പറായി എത്തി. എന്നിരുന്നാലും പന്ത് രണ്ട് ഇന്നിംഗ്‌സുകളിലും ബാറ്റ് ചെയ്തു.

അടുത്ത ടെസ്റ്റിൽ പന്ത് കളിക്കും, പക്ഷേ ഒരു ബാറ്ററായി മാത്രമായിരിക്കുമെന്നാണ് മനസിലാക്കുന്നത്. വിക്കറ്റ് കീപ്പർ ആകാൻ അദ്ദേഹം 100 ശതമാനം ഫിറ്റല്ലെന്ന് തോന്നുന്നു. അതിനാൽ, ധ്രുവ് ജൂറൽ വിക്കറ്റ് കാക്കേണ്ടതുണ്ട്. അതിനാൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കരുൺ നായർക്ക് പകരക്കാരനായി അദ്ദേഹം കളത്തിലിറങ്ങും.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ