ധര്‍മ്മശാല ടെസ്റ്റ്: കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഇംഗ്ലണ്ട്, അവസാന മത്സരത്തിനുള്ള ടീം ഇങ്ങനെ

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം മാര്‍ച്ച് 7 വ്യാഴാഴ്ച ധര്‍മ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തില്‍ ആരംഭിക്കും. പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റുകള്‍ വിജയിച്ച് രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ഇതിനകം തന്നെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.

അഞ്ചാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ധര്‍മ്മശാലയിലെ തണുപ്പുള്ള കാലവാസ്ഥയില്‍ മൂന്നാമത് ഒരു പേസറെ കൂടി ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.

റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ കളിച്ച ഒലി റോബിന്‍സണെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കി. പകരം പേസര്‍ മാര്‍ക് വുഡിനെ ടീമില്‍ തിരിച്ചെത്തിച്ചു. സ്പിന്നര്‍മാരായി ഷുഐബ് ബഷീറും ടോം ഹാര്‍ട്ലിയും പ്ലേയിംഗ് ഇലവനില്‍ തുടരും.

ഹിമാചല്‍പ്രദേശും ഡല്‍ഹിയും തമ്മില്‍ രഞ്ജി ട്രോഫി മത്സരം കളിച്ച പിച്ചില്‍ തന്നെയാണ് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റും കളിക്കുന്നത്. ഹിമാചല്‍-ഡല്‍ഹി മത്സരത്തില്‍ വീണ 40 വിക്കറ്റില്‍ 36ഉം വീഴ്ത്തിയത് പേസര്‍മാരായിരുന്നു.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ്, ടോം ഹാര്‍ട്ട്‌ലി, മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഷുഐബ് ബഷീര്‍.

Latest Stories

മൗലികാവകാശങ്ങളെ മാനിക്കാത്ത ഭരണകൂടം വലിയ വിപത്തായി മാറും

വരുന്നു അതിതീവ്രമഴ! വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും; അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് ഇങ്ങനെ

മൊബൈല്‍ ഫോണില്‍ കാണാന്‍ പാടില്ലാത്തത് കണ്ടു;യുവതിയെ മര്‍ദ്ദിച്ചിരുന്നു, ആക്രമണം കാറിനുവേണ്ടി ആയിരുന്നില്ല; ഒടുവില്‍ കുറ്റസമ്മതം നടത്തി രാഹുല്‍

'സിഎഎ ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ഈ നാട്ടിൽ ജനിച്ചിട്ടുണ്ടോ'; വെല്ലുവിളിച്ച് പ്രധാനമന്ത്രി

മോഹന്‍ലാല്‍ സിനിമയിലെ ഐറ്റം ഡാന്‍സിന് വിമര്‍ശനങ്ങള്‍ ഏറെ കേട്ടു, ആ ഒറ്റ കാരണം കൊണ്ടാണ് അതില്‍ അഭിനയിച്ചത്; വെളിപ്പെടുത്തി കാജല്‍

'തെക്ക് വടക്കു'മായി വിനായകനും സുരാജും; നൻപകലിന് ശേഷം വീണ്ടും എസ്. ഹരീഷ്; ക്യാരക്ടർ ടീസർ പുറത്ത്

കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് നിയമത്തിലൂടെ പ്രബീര്‍ പുര്‍ക്കയസ്ത തിരിച്ചടി നല്‍കി; മാധ്യമപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന വിധിയെന്ന് മന്ത്രി പി രാജീവ്

ചരിത്രത്തിന് തൊട്ടരികെ ഭുവനേശ്വർ കുമാർ, മറികടക്കാൻ ഒരുങ്ങുന്നത് ഐപിഎൽ ഇതിഹാസത്തെ; ഭുവിക്കായി കൈയടിച്ച് ക്രിക്കറ്റ് ലോകം

ഓവറാക്കി ചളമാക്കിയോ? 'ഗുരുവായൂര്‍ അമ്പലനടയില്‍' എങ്ങനെ? പ്രേക്ഷക പ്രതികരണം

അവരുടെ കഥകളെല്ലാം അവരുടെ തന്നെയാണ്, അത് സംസ്‌കാരവുമായി വേരൂന്നി നില്‍ക്കുന്നു; തെന്നിന്ത്യൻ സിനിമകളെ പ്രശംസിച്ച് മനോജ് ബാജ്പേയി