IND VS ENG: ഓവലിൽ മത്സരം തുടങ്ങാൻ വൈകിയേക്കും- റിപ്പോർട്ട്

പരമ്പരയുടെ വിധി ഇതുവരെ തീരുമാനിച്ചിട്ടില്ലാത്തതിനാൽ, വ്യാഴാഴ്ച ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിൽ ആരംഭിക്കുന്ന അഞ്ചാമത്തേതും അവസാനത്തേതുമായ ഇന്ത്യ-ഇം​ഗ്ലണ്ട് ടെസ്റ്റ് ആവേശഭരിതമായിരിക്കും. ഇരു ടീമുകളുടെയും പ്ലെയിംഗ് ഇലവനിൽ നിരവധി മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നിരുന്നാലും മഴ പോരാട്ടത്തിന്റെ ശോഭ കെടുത്തിയേക്കുമെന്ന് പറയാതെ വയ്യ.

വ്യാഴാഴ്ച ലണ്ടനിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം ഉള്ളതിനാൽ ആദ്യ ദിവസത്തെ കളി ഇരു ടീമുകൾക്കും കാര്യങ്ങൾ വളരെ ബുദ്ധിമുട്ടാക്കും. അക്യുവെതറിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, അഞ്ചാം ടെസ്റ്റിന്റെ ആദ്യ ദിവസം ലണ്ടനിൽ മഴ പെയ്യാൻ 86% സാധ്യതയും ഇടിമിന്നലിനുള്ള സാധ്യത 26% ആണ്. ആദ്യ ദിവസം 86% അന്തരീഷം മേഘാവൃതമായിരിക്കും. പ്രദേശത്ത് ഏകദേശം 4 മണിക്കൂർ മഴ പ്രതീക്ഷിക്കുന്നു.

ഒന്നാം ദിവസമാണ് മഴയ്ക്കുള്ള സാധ്യത ഏറ്റവും കൂടുതലെങ്കിലും, കെന്നിംഗ്ടൺ ഓവലിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിൽ അഞ്ച് ദിവസവും മഴ പെയ്യാൻ സാധ്യതയുണ്ട്. മറ്റ് 4 ദിവസങ്ങളെ അപേക്ഷിച്ച് രണ്ടാം ദിവസമാണ് (വെള്ളിയാഴ്ച) മഴയ്ക്കുള്ള സാധ്യത ഏറ്റവും കൂടുതൽ.

പരമ്പരയിൽ ഇംഗ്ലണ്ട് ഇപ്പോഴും മുൻതൂക്കം നിലനിർത്തിയിരിക്കുന്നതിനാൽ, വരാനിരിക്കുന്ന മത്സരത്തിൽ ഫലം പ്രഖ്യാപിക്കേണ്ട ഉത്തരവാദിത്തം ടീം ഇന്ത്യക്കാണ്. സന്ദർശകർക്ക് ഒരു സമനിലയോ തോൽവിയോ സംഭവിച്ചാൽ അത് ഇംഗ്ലണ്ടിന് പരമ്പര വിജയം സമ്മാനിക്കും. കളിയും പരമ്പരയും 2-2 ന് നേടുക എന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തും.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ