'സിംഹം രക്തത്തിന്റെ രുചി തിരിച്ചറിഞ്ഞു കഴിഞ്ഞു, ഇനിയവന്‍ നില്‍ക്കില്ല കുതിപ്പ് തുടരും'

ഓവലില്‍ ഇംഗ്ലണ്ടിനെതിരായ രോഹിത് ശര്‍മ്മയുടെ സെഞ്ച്വറി പ്രകടനത്തെ വാനോളം പ്രശംസിച്ച് മുന്‍ താരം ആകാശ് ചോപ്ര. ഇത് വലിയ നേട്ടങ്ങളിലേക്കുള്ള ആദ്യ പടി മാത്രമാണെന്നും ഇനിയും മികച്ച പ്രകടനങ്ങള്‍ രോഹിത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ചോപ്ര പറഞ്ഞു.

‘രോഹിത് ശര്‍മ സൂപ്പര്‍ഹിറ്റായിരിക്കുന്നു. നാട്ടിലെ ഏഴ് സെഞ്ച്വറി പ്രകടനങ്ങള്‍ക്ക് ശേഷം വിദേശത്തെ ആദ്യ ടെസ്റ്റ് സെഞ്ച്വറി രോഹിത് നേടിയിരിക്കുകയാണ്. എന്നാല്‍ ഇത് വലിയൊരു തുടര്‍ച്ചയുടെ തുടക്കം മാത്രമാണ്. രക്തത്തിന്റെ രുചി സിംഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനിയവന്‍ നില്‍ക്കില്ല. കുതിപ്പ് തുടരുകയും സെഞ്ച്വറികള്‍ നേടുകയും ചെയ്യും.’

‘ഒരു വലിയ യാത്രയുടെ തുടക്കം മാത്രമാണിത്. അവനെ ഇവിടെ പിടിച്ചുകെട്ടുക പ്രയാസമാണ്. കാരണം പ്രതിസന്ധിയുള്ള പിച്ചുകളില്‍ അവന് മികവ് കണ്ടെത്തിയിരിക്കുന്നു. വലിയൊരു പരീക്ഷണം തന്നെയാണ് അതിജീവിച്ചിരിക്കുന്നത്’ ചോപ്ര പറഞ്ഞു.

വിദേശ മണ്ണിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണ് രോഹിത് ഓവലില്‍ കുറിച്ചത്.
56 പന്തില്‍ 14 പന്തും ഒരു സിക്സും സഹിതം 127 റണ്‍സാണ് രോഹിത് നേടിയത്. രോഹിത്തിന്റെ പ്രകടനകരുത്തില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെന്ന നിലയിലാണ്. ഏഴു വിക്കറ്റും രണ്ടു ദിവസത്തെ കളിയും ബാക്കിയിരിക്കെ ഇന്ത്യയ്ക്ക് 171 റണ്‍സ് ലീഡാണുള്ളത്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ