IND VS ENG: മോനെ ബുംറെ, എന്നോട് ദേഷ്യം ഒന്നും തോന്നരുത്, ആ ഒരു കാര്യത്തിൽ നീ ആ താരത്തെ കണ്ട് പഠിക്കണം, അതാണ് നിങ്ങൾ തമ്മിലുള്ള വ്യത്യാസം

ഇം​ഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 22 റൺസ് തോൽവി. ഇം​ഗ്ലണ്ട് മുന്നോട്ട് വെച്ച 193 റൺസിലേക്ക് അവസാന ദിനം 58ന് നാല് എന്ന നിലയിൽ ബാറ്റിം​ഗ് പുനഃരാരംഭിച്ച ഇന്ത്യൻ നിര 170 റൺസിന് ഓൾഔട്ടായി. ഇം​ഗ്ലീഷ് പേസർമാരുടെ മിന്നും ബോളിം​ഗാണ് ഇന്ത്യയെ തച്ചുടച്ചത്. ജയത്തോടെ പരമ്പരയിൽ ആതിഥേയർ 2-1 ന് മുന്നിലെത്തി.

കെഎൽ രാഹുലിന്റെ ബാറ്റിം​ഗ് മികവും രവീന്ദ്ര ജഡേജയുടെ ചെറുത്തുനിൽപ്പും ബോളർമാരുടെ പ്രകടനവുമാണ് മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്. ആദ്യ ഇന്നിം​ഗ്സിൽ സെഞ്ച്വറി നേടിയ രാഹുൽ രണ്ടാം ഇന്നിം​ഗ്സിൽ 39 റൺസെടുത്ത് പുറത്തായി. അർദ്ധ ‍സെഞ്ച്വറി നേടിയ ജഡേജയാണ് രണ്ടാം ഇന്നിം​ഗ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. താരം 181 പന്ത് നേരിട്ട് 61* റൺസെ‌‌ടുത്ത് പുറത്താകാതെ നിന്നു. ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിന്റെ പ്രകടനത്തെ കുറിച്ച് വാനോളം പുകഴ്തയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.

ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ:

‘അഞ്ചാം ദിനം ബെൻ സ്റ്റോക്സ് 9.2 ഓവറോളം നീണ്ടുനിന്ന ഒരു മാരത്തോൺ സ്‌പെൽ എറിഞ്ഞു. എന്തൊരു കളിക്കാരനാണ്. ബാറ്റിങ് ബൗളിങ് എന്നിവക്ക് പുറമെ ആദ്യ ഇന്നിങ്‌സിൽ റിഷഭ് പന്തിനെ റണ്ണൗട്ടാക്കാനും സ്റ്റോക്‌സിന് സാധിച്ചു. എന്നാൽ അദ്ദേഹത്തിൻ്റെ വർക്ക് ലോഡിനെ കുറിച്ച് ആരും സംസാരിക്കില്ല. എന്നാൽ ഇന്ത്യൻ ടീമിലെ സ്ഥിതി അങ്ങനെയല്ല”

” ബുംറ അഞ്ച് ഓവർ എറിഞ്ഞതിന് ശേഷം ജോ റൂട്ട് ബാറ്റിങ്ങിന് വരാൻ വേണ്ടി കാത്തിരിക്കും (രണ്ടാം ഇന്നിങ്‌സിൽ). കളി നിയന്ത്രിക്കേണ്ട സമയത്തായിരുന്നു ഇത്. അത് നിരാശാജനകമായിരുന്നു. എഡ്ജാബ്സ്റ്റൺ മത്സരത്തിൽ നിന്നും മാറി നിന്നപ്പോൾ അദ്ദേഹത്തിന്റെ ജോലിഭാരം നിയന്ത്രണത്തിലായിട്ടുണ്ട്. ഒരു മത്സരം കളിക്കുമ്പോൾ ജോലിഭാരം മാനേജ് ചെയ്യുക എന്നൊരു കാര്യമില്ല. നിങ്ങൾ എന്ത് വിലകൊടുത്തും വിജയിക്കുക എന്ന് മാത്രമേയുള്ളൂ. ഇന്ത്യൻ ക്യാമ്പ് അത് കുറേക്കൂടി മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യണമായിരുന്നു” ഇർഫാൻ പത്താൻ പറഞ്ഞു

Latest Stories

സിഎംആർഎൽ-എക്‌സാലോജിക് കേസ്: അന്വേഷണം പിണറായി വിജയനിലേക്ക്; തെളിവ് ലഭിച്ചാൽ സമൻസ് അയക്കും

നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പെട്രോൾ, ഡീസൽ വില ഉടൻ കുറയ്ക്കാൻ സാധ്യതയില്ല; എൽപിജി വിലയിൽ കുറവ് വന്നേക്കാമെന്ന് റിപോർട്ടുകൾ

ബഡ്ജറ്റിൽ മധ്യതിരുവിതാംകൂറിനെ അവഗണിച്ചു; മുഖ്യമന്ത്രി കുപ്രസിദ്ധൻ ആവുകയാണ് : മുൻ മന്ത്രി വി. എൻ. വാസവൻ

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായ് രാജിവെച്ചെന്ന വാർത്ത നിഷേധിച്ച് വിഎച്ച്പി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച് ഇഡി

ഏഴരപ്പൊന്നാനയുടെ സ്വർണശുദ്ധി പരിശോധിച്ച് ഉറപ്പ് വരുത്താൻ നിർദേശം നൽകി ഹൈക്കോടതി; അറ്റകുറ്റപ്പണിക്കിടെ സ്വർണപ്പാളി മാറ്റിയെന്ന ഭക്തന്റെ പരാതിയിൽ ഉത്തരവ്

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

വൈഭവിന് ഇപ്പോൾ അവസരം കൊടുക്കാൻ സാധിക്കില്ല, മികച്ച ഫോമിലുള്ള ഒരുപാട് താരങ്ങൾ നിലവിലുണ്ട്: ശ്രേയസ് അയ്യർ

'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി പോലീസിന്റെ മിന്നൽ പരിശോധന; വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു