ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് 48 റൺസ് വിജയം. ഇന്ത്യ മുന്നോട്ടുവെച്ച 168 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആതിഥേയർ 18.2 ഓവറിൽ 119 റൺസിന് ഓൾഔട്ടായി. ബോളർമാരുടെ ഒന്നായ പരിശ്രമമാണ് ഓസീസിനെ പിടിച്ചുകെട്ടാൻ ഇന്ത്യയെ സഹായിച്ചത്. ഇന്ത്യയ്ക്കായി വാഷിംഗ്ടൺ സുന്ദർ 1.2 ഓവറിൽ മൂന്ന് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
39 പന്തുകളിൽ നിന്നായി 1 സിക്‌സും 4 ഫോറം അടക്കം 46 റൺസാണ് വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ നേടിയത്. താരത്തിന്റെ ഈ പ്രകടനം ഇന്ത്യക്ക് വളരെ നിർണായകമായിരുന്നു. എന്നാൽ ടി 20 ബാറ്റിംഗ് ഇങ്ങനെയല്ല എന്ന് ആരാധകരുടെ രൂക്ഷമായ വിമർശനവും ഉയരുന്നുണ്ട്. ഇപ്പോഴിതാ ശുഭ്മൻ ഗില്ലിന്റെ പ്രകടനത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ താരം നഥാൻ എല്ലിസ്.
നഥാൻ എല്ലിസ് പറയുന്നത് ഇങ്ങനെ:
” ശുഭ്മൻ ഗില്ലിന്റെ പ്രകടനം ഇന്നത്തെ ടി 20 ക്ക് ചേർന്നതല്ല, പക്ഷെ ഈ ഇന്നിങ്‌സ് അവർക്ക് പ്രാധാന്യമേറിയതായിരുന്നു അതിനാൽ തന്നെ അവർക്ക് വിജയിക്കാൻ സാധിച്ചു” നഥാൻ എല്ലിസ് പറഞ്ഞു.