ഇന്ത്യയ്ക്ക് നെഞ്ചിടിപ്പ്; സൂപ്പര്‍ താരം ഓസീസ് ടീമിനൊപ്പം ചേര്‍ന്നു, ഡല്‍ഹിയില്‍ നാശം വിതച്ചേക്കും!

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ഇന്ത്യയ്ക്കെതിരായ രണ്ടാം മത്സരത്തില്‍ ടീമില്‍ തിരിച്ചെത്തുമെന്ന സാദ്ധ്യത തള്ളാതെ ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. എന്നാല്‍ കൈവിരലിനേറ്റ പരിക്ക് സുഖം പ്രാപിച്ചു വരുന്നതിനാല്‍ ഉറപ്പില്ലെന്നും എന്നാല്‍ ടീമില്‍ ഇടംപിടിക്കാന്‍ ആവുന്നതെല്ലാം താന്‍ ചെയ്യുമെന്നും സ്റ്റാര്‍ക്ക് പറഞ്ഞു.

ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സ്വന്തം ബോളിംഗില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് താരത്തിന് ഇടത് വിരലിന് പരിക്കേറ്റത്. തുടര്‍ന്ന് ഓസ്ട്രേലിയയുടെ കഴിഞ്ഞ രണ്ട് ടെസ്റ്റുകള്‍ സ്റ്റാര്‍ക്കിന് നഷ്ടമായി. ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇടംകൈയ്യന്‍ സീമറെ നഷ്ടമായത് സന്ദര്‍ശകര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു സമ്മാനിച്ചത്.

Starc bowls in the centre of the Delhi stadium // cricket.com.au

പരിക്കിനെ തുടര്‍ന്ന് 33 കാരനായ സ്റ്റാര്‍ക്ക് ടീമിനൊപ്പം ഇന്ത്യയിലേക്ക് വന്നിരുന്നില്ല. സുഖം പ്രാപിക്കാന്‍ താരം സിഡ്നിയില്‍ തന്നെ തങ്ങുകയായിരുന്നു. എന്നാല്‍ ഫെബ്രുവരി 11ന് ഇന്ത്യയിലെത്തിയ സ്റ്റാര്‍ക്ക് രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഫെബ്രുവരി 14ന് ഡല്‍ഹിയില്‍ ടീമിനൊപ്പം ചേര്‍ന്നു.

പരമ്പര സാധ്യത നിലനിര്‍ത്താന്‍ രണ്ടാം ടെസ്റ്റ് ജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. കഴിഞ്ഞ 18 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഒരു ടെസ്റ്റ് മാത്രമാണ് അവര്‍ വിജയിച്ചത്. മറുവശത്ത്, ഇന്ത്യ തങ്ങളുടെ വിജയത്തിന്റെ കുതിപ്പ് തുടരാനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സ്ഥാനം നേടുന്നതിനുമാണ് ശ്രമിക്കുന്നത്. ഡബ്ല്യുടിസി ഫൈനലിലേക്കുള്ള യോഗ്യത ഉറപ്പാക്കാന്‍ ഇന്ത്യക്ക് പരമ്പരയില്‍ മൂന്ന് ടെസ്റ്റുകള്‍ ജയിക്കേണ്ടതുണ്ട്.

Latest Stories

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്

നവവധുവിന് ആക്രമണം നേരിട്ട സംഭവം; പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സഹായം നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന്‍

കാനിലെ മലയാള സിനിമ; ആദ്യ പ്രദർശനത്തിനൊരുങ്ങി സുധി അന്നയുടെ 'പൊയ്യാമൊഴി'

ഐപിഎല്‍ 2025: രോഹിത് മുംബൈ വിടും, ഹാര്‍ദ്ദിക്കിനെ നായകസ്ഥാനത്തുനിന്ന് നീക്കും, നയിക്കാന്‍ അവരിലൊരാള്‍

ഇന്ത്യയില്‍ നിന്ന് ആയുധങ്ങളുമായി ഇസ്രായേലിലേക്ക് വന്ന കപ്പലിനെ തടഞ്ഞ് സ്‌പെയിന്‍; തുറമുഖത്ത് പ്രവേശനാനുമതി നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി; പ്രതിസന്ധി

എംഎസ് ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് നൽകി ആകാശ് ചോപ്ര, അവസാന മത്സരത്തിന് മുമ്പ് ആരാധകർക്ക് ഞെട്ടൽ

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍