ഇവരേക്കൊണ്ടൊക്കെ ഇതേ പറ്റൂ, അല്ലെങ്കില്‍ അടിമുടി മൊത്തം മാറ്റണം

റെജി സെബാസ്റ്റ്യന്‍

ബാറ്റിംഗ് സ്വര്‍ഗമായൊരു പിച്ച്. ബാറ്റിംഗ് രണ്ടാമത്തെതാണെങ്കില്‍ അത് കുറേക്കൂടി എളുപ്പവുമാണ്. ടോസ് നേടി ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയച്ചപ്പോഴേ ഏതാണ്ട് കാര്യങ്ങള്‍ തീരുമാനമായിരുന്നു. അല്ലെങ്കില്‍ തന്നെ ആറുവട്ടം ആ കപ്പ് എടുത്തുയര്‍ത്തിയ ഓസ്‌ട്രേലിയക്കു മുന്നില്‍ അതിതുവരെയൊന്നു തൊടാന്‍ പോലുമാവാത്ത ഇന്ത്യന്‍ പെണ്‍കുട്ടികള്‍ എന്തെതിരാളികള്‍..

തുടക്കത്തിലെ വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായ ഇന്ത്യയെ ഒരു 130 റണ്‍സ് പാര്‍ട്ണര്‍ഷിപ്പിലൂടെ മിതാലിയും യാസ്തിക ബാട്ടിയായും ചേര്‍ന്ന് കരകയറ്റിയെന്ന് രാജ്യസ്‌നേഹത്തോടെ വേണമെങ്കില്‍ പറയാം. പക്ഷെ അതിന് വേണ്ടി ഏതാണ്ട് 52 ബോളുകളാണ് അവര്‍ വേസ്റ്റ് ചെയ്തത്. അതായത് ഈ ബാറ്റിംഗ് സ്വര്‍ഗത്തിലും മിതാലി തന്റെ പതിവ് സ്‌ട്രൈക്ക് റേറ്റ് ആയ എഴുപതിനടുത്ത് നിര്‍ത്തി തന്റെ ഇന്നിങ്‌സിനെ..

ആദ്യം ബാറ്റ് ചെയ്താല്‍ ഒരു 320 റണ്‍സ് പോലും ഈ ഓസ്‌ട്രേലിയന്‍ ടീമിനെ ഈ ഗ്രൗണ്ടിലൊക്കെ തോല്‍പ്പിക്കാന്‍ ആവുകയില്ല. അപ്പോഴാണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഇത്ര അനുഭവ സമ്പത്തുള്ള ഇന്ത്യന്‍ ക്യാപ്റ്റന്റെ ഈ സ്ലോ ഇന്നിങ്‌സ്. ഇതിന്റെ പിന്‍ബലത്തിലാണ് ഹര്‍മീത് ഒക്കെ അടിച്ചു കളിച്ചതെന്ന് ഒക്കെ പറഞ്ഞേക്കല്ലേ.

ഒരു ബോളില്‍ ഒരു റണ്‍ ഇന്നിംഗ്‌സ് ഇത്തരം പിച്ചിലില്ലാതെ മിതാലിക്കൊക്കെ എവിടെ കളിക്കാനാവും. ചുരുക്കത്തില്‍ നമുക്കൊക്കെ ഇതേ ആവൂ.. അല്ലെങ്കില്‍ നമ്മുടെ തന്ത്രങ്ങളും രീതികളും അടിമുടി മാറണം.. അപ്പൊ ഓസ്സീസിന്റെ ഏഴാം കപ്പിനായി കയ്യടിക്കാം..!

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടവുമായി ബന്ധപ്പെട്ട് അഭിമുഖം; ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

അഫ്ഗാന്‍ പൗരന്മാരെ കൂട്ടത്തോടെ നാടുകടത്താന്‍ ഇറാന്‍; ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ക്ക് സഹായം നല്‍കിയതായി ആരോപണം

കോഴിക്കോട് എംഡിഎംഎയുമായി യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍; ആന്‍സി പിടിയിലായത് ലഹരി കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ

കാപിറ്റല്‍ പണിഷ്‌മെന്റ് എന്നൊരു വാക്കുപോലും പറഞ്ഞിട്ടില്ല; വിശദീകരണവുമായി ചിന്ത ജെറോം രംഗത്ത്

Asia Cup 2025: പാകിസ്ഥാനുമായി കളിക്കാൻ സമ്മതിച്ച ബിസിസിഐക്ക് എതിരെ ആരാധകർ, ബഹിഷ്‌കരണ ആഹ്വാനം

യുഡിഎഫ് 100 സീറ്റ് നേടിയാല്‍ താന്‍ രാജിവയ്ക്കും; വിഡി സതീശനെ വെല്ലുവിളിച്ച് വെള്ളാപ്പള്ളി നടേശന്‍

ബുംറയെ എനിക്ക് ഭയമില്ല, എന്നാൽ എന്നെ പേടിപ്പിച്ച ഒരു ബോളർ ഉണ്ട്: എ ബി ഡിവില്ലിയേഴ്‌സ്

ലക്കി ഭാസ്കറിന് ശേഷം ഞെട്ടിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ അപ്ഡേറ്റ് പുറത്തുവിട്ട് അണിയറക്കാർ

കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു; കുടുംബപ്രശ്‌നങ്ങൾ എന്ന് സൂചന

എന്റെ പൊന്നു മക്കളെ ഗംഭീറിന്റെ തീരുമാനങ്ങൾ കേൾക്കരുത്, നിങ്ങൾ ആ താരം പറയുന്നത് കേട്ടാൽ മതി : സുനിൽ ഗവാസ്കർ