ഗബ്ബയില്‍ രസംകൊല്ലിയായി മഴ; ഓസീസ് മികച്ച ലീഡിലേക്ക്

ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് 276 റണ്‍സിന്റെ ലീഡ്. നാലാം ദിനം മഴമൂലം നേരത്തെ ചായയ്ക്കു പിരിയുമ്പോള്‍ ഓസീസ് 66.1 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് എന്ന നിലയിലാണ്. പാറ്റ് കമ്മിന്‍സ് (2), മിച്ചല്‍ സ്റ്റാര്‍ക്ക് (1) എന്നിവരാണ് ക്രീസില്‍.

ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ (48), മാര്‍ക്കസ് ഹാരിസ് (38), മാര്‍നസ് ലബ്യുഷെയ്ന്‍ (25), മാത്യു വെയ്ഡ് (0) എന്നിവരുടെ വിക്കറ്റുകള്‍ നാലാം ദിനം ഇന്ത്യ ആദ്യ സെഷനില്‍ തന്നെ വീഴ്ത്തി. ഓപ്പണിംഗ് വിക്കറ്റില്‍ വാര്‍ണര്‍-ഹാരിസ് ജോടി 89 റണ്‍സ് അടിച്ചെടുത്തു.

ഓസീസിനായി സ്റ്റീവ് സ്മിത്ത് അര്‍ദ്ധ സെഞ്ച്വറി നേടി. 74 പന്തുകള്‍ നേരിട്ട സ്മിത്ത് ഏഴു ഫോറുകള്‍ സഹിതം 55 റണ്‍സെടുത്തു. കാമറോണ്‍ ഗ്രീന്‍ 37 റണ്‍സെടുത്തും, ക്യാപ്റ്റന്‍ ടിം പെയന്‍ 27 റണ്‍സെടുത്തും പുറത്തായി.

ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ്, ശാര്‍ദൂല്‍ താക്കൂര്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. വാഷിങ്ടന്‍ സുന്ദറിന് ഒരു വിക്കറ്റുണ്ട്. 14 ഓവര്‍ ബോള്‍ ചെയ്ത നടരാജന് വിക്കറ്റൊന്നും ലഭിച്ചില്ല. പരിക്കിന്റെ പിടിയിലായിരുന്ന സെയ്‌നിയും അഞ്ച് ഓവര്‍ ബോള്‍ ചെയ്തു.

Latest Stories

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി