IND vs AFG: അക്കാര്യത്തില്‍ ഒരു വ്യക്തതയുണ്ടെങ്കില്‍ മികച്ച പ്രകടനങ്ങള്‍ വരും: അര്‍ഷ്ദീപ് സിംഗ്

ഇന്‍ഡോറില്‍ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ രണ്ടാം ടി20യില്‍ ഇടംകൈയ്യന്‍ സീമര്‍ അര്‍ഷ്ദീപ് സിംഗ് 32 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഈ അടുത്ത കാലത്ത് യുവതാരത്തിന് സ്ഥിരത ഒരു പ്രധാന പ്രശ്‌നമായിരുന്നു. എന്നാല്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. തങ്ങളുടെ റോളിനെ കുറിച്ച് വ്യക്തതയുണ്ടെങ്കില്‍ മികച്ച പ്രകടനങ്ങളുമായി മുന്നോട്ടുവരാനാകുമെന്ന് അര്‍ഷ്ദീപ് പറഞ്ഞു.

കളിക്കാരുടെ റോളുകള്‍ നിര്‍വചിച്ചിക്കപ്പെട്ടിരിക്കുന്നു. ഒരു ബോളര്‍ എന്ന നിലയില്‍, നിങ്ങള്‍ തുടക്കത്തിലും മധ്യ ഓവറിലും പന്തെറിയണം. വ്യക്തതയുണ്ടെങ്കില്‍, നിങ്ങള്‍ മികച്ച പ്രകടനങ്ങളുമായി എത്തും. കഴിഞ്ഞ 12 മാസങ്ങള്‍ പല അനുഭവങ്ങളുടെ ഒരു മിശ്രിതമാണ്. കുറച്ച് നല്ല പ്രകടനങ്ങള്‍ ഉണ്ടായിരുന്നു, എനിക്ക് പുതിയ എന്തെങ്കിലും പഠിക്കാന്‍ കഴിഞ്ഞു. ചില ഉയര്‍ച്ച താഴ്ചകളും ഉണ്ടായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍, ഞാന്‍ കുറച്ച് വ്യത്യാസങ്ങള്‍ പരീക്ഷിച്ചു, പ്രത്യേകിച്ച് ഇടംകൈയ്യന്‍മാര്‍ക്കെതിരെ. അത് പ്രവര്‍ത്തിക്കുകയും അത് എനിക്ക് കുറച്ച് ആത്മവിശ്വാസം നല്‍കുകയും ചെയ്തു. എന്റെ കഴിവുകള്‍ മൂര്‍ച്ച കൂട്ടാനാണ് ഞാന്‍ ശ്രമിക്കുന്നത്- അര്‍ഷ്ദീപ് പറഞ്ഞു.

കഴിഞ്ഞ മത്സരത്തില്‍ നജീബുള്ള സദ്രാന്‍, കരീം ജനത്, നൂര്‍ അഹമ്മദ് എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി യുവ പേസര്‍ അഫ്ഗാന്‍ മധ്യനിരയെ തകര്‍ത്തു. സന്ദര്‍ശകരെ 172 റണ്‍സില്‍ ഒതുക്കാനും ഒടുവില്‍ മത്സരം ആറ് വിക്കറ്റിന് ജയിക്കാനും ഇത് ഇന്ത്യയെ സഹായിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ