ശാസ്ത്രിയുടെ പുതിയ ട്വീറ്റ് വിവാദത്തിൽ, ഇത് ആശംസയാണോ കളിയാക്കിയതാണോ

മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രിയെക്കുറിച്ച് പലപ്പോഴും പറയുന്ന ഒരു കാര്യമാണ് രണ്ടാമതൊന്ന് ആലോചിക്കാതെ അദ്ദേഹം പറയുന്ന പറയുന്നതും എഴുതുന്നതുമായ കാര്യങ്ങൾ അറുതി വെക്കുന്ന കുഴപ്പങ്ങൾ . ഇത് വലിയ വിവാദങ്ങളിലേക്ക് നയിക്കാറുണ്ട്. ഇന്ത്യയുടെ പേസർമാരായ മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനും ശാസ്ത്രിയുടെ ഈദ് ആശംസകൾ നേർന്ന് രവി ശാസ്ത്രി ചെയ്ത ട്വീറ്റാണ് പുതിയ വിവാദങ്ങളിലേക്ക് നയിച്ചത് . ഷമിയുടെയും സിറാജിന്റെയും ബിരിയാണിയോടുള്ള ഇഷ്ടം അറിയാവുന്ന ശാസ്ത്രി ഒരു ട്വീറ്റ് ഇന്നലെ ചെയ്തു . ഷമിയെയും സിറാജിനെയും ‘ഡബിൾ ട്രബിൾ’ എന്ന് വിശേഷിപ്പിച്ച ശാസ്ത്രി, ഈദ് ആശംസകൾ നേർന്നു.

എന്താണ് ട്വീറ്റുകൊണ്ട് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. ബിരിയാണിയോട് ഉള്ള ഇഷ്ടവുമായി ബന്ധപെട്ടാവും അത്തരം ഒരു പേര് നൽകിയതെന്ന് ആളുകളിൽ ചിലർ പറഞ്ഞപ്പോൾ അല്ല കളിയാക്കാൻ ആണെന്ന് മറ്റൊരു കൂട്ടർ പറഞ്ഞു.

ഈ വർഷം ആർസിബിക്ക് വേണ്ടി 10 മത്സരങ്ങളിൽ നിന്ന് 8 വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. ജിടി ബൗളിംഗ് യൂണിറ്റിന്റെ തുറുപ്പുചീട്ടാണ് ഷമി. ഇന്ത്യയുടെ വെറ്ററൻ സീമർ 10 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റ് വീഴ്ത്തി, നിലവിൽ പർപ്പിൾ ക്യാപ് ഹോൾഡർമാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ്.

രണ്ട് താരങ്ങളും ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഏറ്റവും അഭിവാജ്യ ഘടകങ്ങളാണ്. സമീപകാലത്തെ ഇരുവരുടെയും പ്രകടനങ്ങൾ ഇന്ത്യയെ പല വലിയ ജയങ്ങളിലേക്കും നയിച്ചിട്ടുണ്ട്.

Latest Stories

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്