അങ്ങനൊരു ചിന്തയുണ്ടെങ്കില്‍ അതങ്ങ് കൈയില്‍ വെച്ചേക്ക്; ഇന്ത്യയ്ക്ക് കമ്മിന്‍സിന്‍റെ മുന്നറിപ്പ്

ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പ് നല്‍കി ഓസ്ട്രേലിയന്‍ പേസ് ബോളര്‍ പാറ്റ് കമ്മിന്‍സ്. ചൊവ്വാഴ്ച മൊഹാലിയില്‍ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരെ താരതമ്യേന പരീക്ഷണാത്മക ടീമിനെ ഇറക്കുന്നത്. എന്നാല്‍ തങ്ങളെ നിസാരമായി തോല്‍പ്പിക്കാമെന്ന് ഇന്ത്യ കരുതേണ്ടെന്ന് കമ്മിന്‍സ് പറഞ്ഞു.

ഞങ്ങളെ നിസ്സാരമായി കാണരുത്. ഞങ്ങള്‍ വിജയിക്കാന്‍ ഇവിടെയുണ്ട്. ചില കളിക്കാര്‍ കൂടെയില്ല എന്നത് ഞങ്ങള്‍ മനസ്സിലാക്കുന്നു. പക്ഷേ ആര്‍ക്കും ഞങ്ങളെ നിസ്സാരമായി മറികടക്കാന്‍ കഴിയില്ലെന്നും കമ്മിന്‍സ് പറഞ്ഞു.

പരിക്കും വിശ്രമവും കാരണം നാല് ഫസ്റ്റ് ചോയ്സ് കളിക്കാര്‍ ഓസീസ് നിരയിലില്ല. എന്നാലത് തങ്ങളുടെ കരുത്തിനെ ബാധിക്കില്ലെന്നാണ് കമ്മിന്‍സ് പറഞ്ഞിരിക്കുന്നത്.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നു ടി20കളുടെ പരമ്പരയ്ക്കു ചൊവ്വാഴ്ച തുടക്കമാവും. ചൊവ്വാഴ്ച രാത്രി 7.30 മുതല്‍ മൊഹാലിയിലാണ് ആദ്യ പോരാട്ടം. ലോകകപ്പിന്റെ ആതിഥേയരായ ഓസീസും ഏഷ്യാകപ്പ് തോല്‍വി കഴിഞ്ഞെത്തുന്ന ഇന്ത്യയും ജയത്തില്‍ കുറഞ്ഞതൊന്നും പരമ്പരയില്‍ ലക്ഷ്യമിടുന്നില്ല.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്