രണ്ടു സെഞ്ച്വറികള്‍ക്ക് ശേഷം വന്ന രണ്ടു മോശം സ്‌കോറുകളില്‍ നിങ്ങള്‍ വഞ്ചിതരായെങ്കില്‍ അത് നിങ്ങളുടെ മാത്രം തെറ്റാണ്

രണ്ടു സെഞ്ച്വറികള്‍ക്ക് ശേഷം വന്ന രണ്ടു മോശം സ്‌കോറുകളില്‍ നിങ്ങള്‍ വഞ്ചിതരായെങ്കില്‍ അത് നിങ്ങളുടെ മാത്രം തെറ്റാണ്. സഞ്ജു സാംസണ്‍ വീണ്ടും നിയന്ത്രണം ഏറ്റെടുക്കുന്നു. ഈ ഇന്നിങ്ങ്‌സിന്റെ പ്രത്യേകത പേസര്‍മാരുടെ പേസ് വേരിയേഷനുകള്‍ പിക് ചെയ്ത രീതിയാണ്.

സിപാമ് ലയുടെ ഓവറില്‍ സൗത്ത് ആഫ്രിക്കന്‍ നായകന്‍ സഞ്ജുവിനുള്ള ഫീല്‍ഡ് ചെഞ്ച് ചെയ്യുന്നുണ്ട്. മിഡ് വിക്കറ്റ് അകത്തേക്ക് വരുന്നു, ട്രാപ് ഒരുങ്ങുന്നു. തൊട്ടടുത്ത പന്തില്‍ തന്നെ പേസ് വേരിയേഷനൊപ്പം തനിക്കായി ഒരുക്കപ്പെട്ട ഫീല്‍ഡും സഞ്ജു അനായാസം പിക് ചെയ്യുന്നു, ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ ഒരു തകര്‍പ്പന്‍ പുള്‍ ഗാലറിയിലേക്ക് പറക്കുമ്പോള്‍ മക്രത്തിനു ഫീല്‍ഡ് വീണ്ടും മാറ്റാതെ രക്ഷയില്ല. അടുത്ത പന്തില്‍ മിഡ് വിക്കറ്റ് വീണ്ടും പുറകോട്ടിറങ്ങുന്നു. ക്രീസിലുള്ളതൊരു ടോപ് ബാറ്റര്‍ ആണെന്ന തിരിച്ചറിവ് മക്രത്തിനുണ്ടെങ്കിലും കാര്യമില്ല.

അതിനു ശേഷം കളിക്കുന്നൊരു റിവേഴ്സ് സ്വീപ്പുണ്ട്.റിവേഴ്സ് സ്വീപ്പുകള്‍ ഇത്ര അനായാസമായി കളിക്കാന്‍ കഴിയുന്ന ഒന്നാണെന്നു വെറുതെയങ്ങ് കാട്ടിത്തരുന്ന രീതിയില്‍ മക്രത്തെ ബൗണ്ടറി കടത്തുന്നു. ഫീല്‍ഡിനെ കീറി മുറിക്കുന്ന പ്ലെസ് മെന്റ് സൂപ്പര്‍ബ്.

സിമലെനെയുടെ ഒരു സ്ലോവര്‍ ബോള്‍ റീഡ് ചെയ്യുന്നു, ഷോട്ട് അല്‍പം വൈകിക്കുന്നു, എക്‌സ്ട്രാ കവറിന് മുകളിലൂടെ അനായാസം ലോഫ്റ്റ് ചെയ്യുന്നു. ഷോട്ട് ഓഫ് ദ മാച്ച് എന്ന് നിസ്സംശയം പറയാം. അസാധാരണമായ ടൈമിംഗ് & പവര്‍.
ഓണ്‍ സോങ്ങ്, സഞ്ജു സാംസണ്‍ ഈസ് എ ട്രീറ്റ് ടു വാച്ച്, ബൗളര്‍മാര്‍ക്കു പക്ഷെ അവരൊരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്തൊരു ദിവസവുമായിരിക്കും. കാണുക ആസ്വദിക്കുക.വേറെയൊന്നും ചെയ്യാനില്ല, നമുക്കും ബൗളര്‍മാര്‍ക്കും.

എഴുത്ത്: സംഗീത് ശേഖര്‍

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി