IPL 2025: വിരാട് കോഹ്‌ലി ടൂർണമെന്റിന്റെ ഹൃദയമിടിപ്പ് എങ്കിൽ ആ ടീം ആണ് ആത്മാവ്, അവർ പുറത്തായാൽ അതോടെ ലീഗ് വിരസമാകും: നവ്‌ജോത് സിംഗ് സിദ്ധു

ഇന്ന് നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പോരിൽ മുംബൈ ഇന്ത്യൻസ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ തോൽപ്പിക്കണമെന്ന് മുൻ ഇന്ത്യൻ താരം നവ്‌ജോത് സിംഗ് സിദ്ധു പറഞ്ഞു. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഒരു കാരണവശാലും കഴിഞ്ഞ തവണ സംഭവിച്ചത് പോലെ മുംബൈ ഇന്ത്യൻസ് ടൂർണമെന്റിൽ നിന്ന് പുറത്താകാൻ പാടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനോടും ഗുജറാത്ത് ടൈറ്റൻസിനോടും തോറ്റതിന് ശേഷം, മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തകർപ്പൻ ജയത്തോടെ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീം വിജയവഴിയിലേക്ക് തിരിച്ചുവന്നു.

ലഖ്‌നൗവിൽ ആതിഥേയരായ ഫ്രാഞ്ചൈസിയെ നേരിടുമ്പോൾ ടീം വിജയം തുടരാൻ ആഗ്രഹിക്കുന്നു. എൽഎസ്ജി ആകട്ടെ ഇതുവരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ല, സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ വിജയം ഒഴികെ, പഞ്ചാബ് കിംഗ്‌സിനും ഡൽഹി ക്യാപിറ്റൽസിനുമെതിരെ അവർ പരിപൂർണമായി പരാജയമായിരുന്നു.

സിദ്ധു പറഞ്ഞ വാക്കുകൾ ഇങ്ങനെ “വിരാട് കോഹ്‌ലി ടൂർണമെന്റിന്റെ ഹൃദയമിടിപ്പ് ആണ്, അതേസമയം മുംബൈ ഇന്ത്യൻസ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആത്മാവാണ്. ഇപ്പോൾ നടക്കുന്ന സീസണിന് അവരുടെ പുറത്താകൽ താങ്ങാനാവില്ല. 18-ാം സീസണിൽ മുംബൈ ഇന്ത്യൻസ് കൂടുതൽ ദൂരം പോകേണ്ടത് ലീഗിന് പ്രധാനമാണ്,” അദ്ദേഹം പറഞ്ഞു.

“ജസ്പ്രീത് ബുംറ ടീമിലേക്ക് തിരിച്ചെത്തുമ്പോൾ അവർ ശക്തരാകും. അദ്ദേഹം ഉടൻ തന്നെ ആരോഗ്യവാനായി തിരിച്ചെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനിടെയുണ്ടായ പരിക്കിൽ നിന്ന് സ്പീഡ്സ്റ്റർ ഇതുവരെ മുക്തനായിട്ടില്ല. ബെംഗളൂരുവിലെ എൻ‌സി‌എയിലെ മെഡിക്കൽ സ്റ്റാഫിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോൾ. ഏപ്രിൽ രണ്ടാം വാരത്തിൽ അദ്ദേഹം തിരിച്ചെത്താനുള്ള സാധ്യതയുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ