'ഇങ്ങനെയാണെങ്കില്‍ നിങ്ങള്‍ രാഹുലിനെ കളിപ്പിക്കാതിരിക്കുന്നതാണ് നല്ലത്'; ഗംഭീറിനും രോഹിത്തിനുമെതിരെ ജഡേജ

കെഎല്‍ രാഹുലിനോട് ടീം മാനേജ്മെന്റ് ശരിയായ രീതിയില്‍ പെരുമാറുന്നില്ലെന്ന വിമര്‍ശനവുമായി മുന്‍ താരം അജയ് ജഡേജ. ബംഗ്ലാദേശിനെതിരായ ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ജഡേജയുടെ വിമര്‍ശനം. ഋഷഭ് പന്തിന് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കി രാഹുലിനെ തരംതാഴ്ത്തിയതാണ് ജഡേജയെ ചൊടിപ്പിച്ചത്.

രാഹുല്‍ അഞ്ചാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ രോഹിത് ശര്‍മ്മയും ഗൗതമും പന്തിനൊപ്പം മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായതിന് പിന്നാലെയായിരുന്നു ഇത്. കൗണ്ടര്‍ അറ്റാക്കിംഗ് ക്രിക്കറ്റ് കളിക്കാനാണ് തീരുമാനമെടുത്തവര്‍ ചിന്തിച്ചത്. ഋഷഭ് പന്താണ് ഈ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യന്‍. എന്നാല്‍ 39 റണ്‍സ് നേടിയ പന്തിന് തുടക്കം വലിയ സ്‌കോറാക്കി മാറ്റാനായില്ല. മറുവശത്ത്, 16 റണ്‍സെടുത്ത് രാഹുലും പുറത്തായി.

നിങ്ങള്‍ക്ക് കെഎല്‍ രാഹുലിനോട് ഇത് തുടരാനാവില്ല. ക്ലാസ് പ്ലെയറായ അദ്ദേഹം മുന്‍കാലങ്ങളില്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഋഷഭ് പന്തിനെ ബാറ്റിംഗ് ഓര്‍ഡറില്‍ പ്രമോട്ട് ചെയ്യുന്നതിലൂടെ നിങ്ങള്‍ അദ്ദേഹത്തിന് പ്രാധാന്യം നല്‍കുന്നു. പക്ഷേ നിങ്ങള്‍ രാഹുലിന്റെ ആത്മവിശ്വാസം വെച്ചാണ് കളിക്കുന്നത്. കെഎല്‍ രാഹുലിനെ ബാറ്റിംഗ് ഓര്‍ഡറില്‍ തരംതാഴ്ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ അദ്ദേഹത്തെ ടെസ്റ്റ് ടീമില്‍ കളിക്കാതിരിക്കുന്നതാണ് നല്ലത്- അജയ് ജഡേജ പറഞ്ഞു.

തുടക്കത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യയെ ആര്‍ അശ്വിന്‍ (പുറത്താകാതെ 102), രവീന്ദ്ര ജഡേജ (പുറത്താകാതെ 86) എന്നിവര്‍ ഒന്നാം ദിനം മികച്ച സ്‌കോറിലെത്തിച്ചു. 80 ഓവറില്‍ 339/6 എന്ന നിലയിലാണ് ആതിഥേയര്‍ ഒന്നാം ദിനം അവസാനിപ്പിച്ചത്.

Latest Stories

പ്രവാസികള്‍ക്കും പ്രതിസന്ധിയായി ട്രംപ്, ഇന്ത്യയ്ക്കും ഇളവില്ല; യുഎസില്‍ നിന്ന് സ്വന്തം രാജ്യത്തേക്ക് അയയ്ക്കുന്ന പണത്തിനും ഇനി നികുതി നല്‍കണം

കമ്മ്യൂണിസവും കരിമീനും വേണമെങ്കില്‍ കേരളത്തിലേക്ക് പോകണം, രണ്ടും തമ്മില്‍ ബന്ധമുണ്ടോയെന്ന് ഞാന്‍ ആലോചിക്കാറുണ്ട്: കമല്‍ ഹാസന്‍

റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസ്; കോടനാട് റേഞ്ച് ഓഫിസർക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; നിയമന ഉത്തരവ് ഉടന്‍

'രാഷ്ട്രീയത്തിനതീതമായി ദേശത്തിനുവേണ്ടി എല്ലാവരും ഒറ്റക്കെട്ട്, ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കാനുള്ള സർവകക്ഷി പ്രതിനിധി സംഘം ദേശീയ ദൗത്യം'; കേന്ദ്രമന്ത്രി കിരൺ റിജിജു

തുടരെ ആശുപത്രിവാസം, കടം വാങ്ങിയവരുടെ ചീത്തവിളി, പാനിക് അറ്റാക്ക് വന്നു.. പലരും ഫോണ്‍ എടുത്തില്ല: മനീഷ

ഇഡിയുടെ കേസ് ഒഴിവാക്കുന്നതിന് രണ്ടു കോടി രൂപ; വ്യവസായിയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ഏജന്റുമാര്‍ പിടിയില്‍; കുടുക്കിയത് കേരള വിജിലന്‍സ്; നടന്നത് ഞെട്ടിക്കുന്ന തട്ടിപ്പ്

'വഴിത്തിരിവായത് എല്ലിൻകഷ്ണം'; രേഷ്മ തിരോധാനക്കേസിൽ 15 വർഷങ്ങൾക്കുശേഷം പ്രതി പിടിയിൽ, കൊലപാതകമെന്ന് തെളിഞ്ഞു

IPL 2025: ഞാൻ പൊന്നുപോലെ കൊണ്ടുനടക്കുന്ന വണ്ടി അല്ലേടാ ചെക്കാ ഇത്, റിവേഴ്‌സ് എടുത്തപ്പോൾ കാർ ഉരഞ്ഞതിന് സഹോദരനോട് കലിപ്പായി രോഹിത് ശർമ്മ; വീഡിയോ കാണാം

'ദേശതാൽപര്യമാണ് പ്രധാനം'; പ്രതിനിധി സംഘത്തെ നയിക്കുന്നതിൽ സന്തോഷമെന്ന് ശശി തരൂർ