ഈ കളി തുടര്‍ന്നാല്‍ അയാള്‍ പത്ത് വര്‍ഷം ഇന്ത്യന്‍ ടീമിലുണ്ടാവും ; കപിലിനെ മറികടന്ന ഇന്ത്യന്‍ താരത്തിന് അഭിനന്ദന പ്രവാഹം

ഒരു സമയത്ത് ലെഗ് സൈഡിലേക്ക് മാത്രമായിരുന്നു അവന്‍ ഷോട്ടുകള്‍ പായിച്ചിരുന്നത്. ഇപ്പോള്‍ ഓഫ്‌സൈഡിലേക്കും അവന്‍ മനോഹരമായി ഷോട്ടുകള്‍ പായിക്കുന്നു. വെറും 24 വയസ്സാണവന്. ഈ കളി തുടര്‍ന്നാല്‍ അടുത്ത പത്ത് വര്‍ഷം കൂടെ അവന്‍ ടീമിലെ സ്ഥിരസാന്നിധ്യമായിരിക്കും.

ശ്രീലങ്കയ്ക്ക് എതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ വേഗത്തില്‍ അര്‍ദ്ധശതകം കുറിച്ച ഋഷഭ് പന്തിനെ പുകഴ്ത്തിയിട്ടും പുകഴ്ത്തിയിട്ടും ഇന്ത്യയുടെ മൂന്‍ താരങ്ങള്‍ക്ക് മതിയാകുന്നില്ല.

മനോഹരമായി ബാറ്റ് വീശുന്ന അയാള്‍ ഈ കളി തുടര്‍ന്നാല്‍ അയാള്‍ പത്ത് വര്‍ഷം കൂടെ ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നും മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. ഓരോ കളി കഴിയുമ്പോഴും അവന്റെ കളി മെച്ചപ്പെട്ട് വരികയാണ്. ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്യുന്ന വിക്കറ്റ് കീപ്പറായി അവന്‍ മാറുമെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാമിന്നിംഗ്‌സില്‍ വെറും 28 പന്തില്‍ നിന്ന് പന്ത് അര്‍ധസെഞ്ച്വറി തികച്ചിരുന്നു. കപില്‍ ദേവിന്റെ 40 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് പന്ത് തകര്‍ത്തത്. 30 പന്തില്‍ നിന്നാണ് കപില്‍ അര്‍ധസെഞ്ച്വറി തികച്ചത്. ഒരിന്ത്യന്‍ താരത്തിന്റെ ടെസ്റ്റിലെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ച്വറിയായിരുന്നു ഇത്.

ഹനുമ വിഹാരി പുറത്തായതിന് ശേഷം ക്രീസിലെത്തിയ പന്ത് തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിക്കുകയായിരുന്നു. അര്‍ധസെഞ്ച്വറിയില്‍ 40 റണ്‍സും ബൗണ്ടറികളില്‍ നിന്നായിരുന്നു. അര്‍ധ സെഞ്ച്വറി തികച്ച ശേഷം മൂന്ന് പന്തുകള്‍ നേരിട്ട താരം പ്രവീണ്‍ ജയവിക്രമക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്