24 കോടി വരെ പോയവർക്കാണ് 25 വിളിക്കാൻ ബുദ്ധിമുട്ട്; ലേലത്തിൽ മിച്ചൽ സ്റ്റാർക്കിനെ വാങ്ങിക്കാത്തതിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുൻ ഇന്ത്യൻ താരം രംഗത്ത്

24.75 കോടി രൂപയുമായി ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ താരമായി മാറിയിരിക്കുകയാണ് ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് ലോകകപ്പ് ജേതാവ് കൂടിയായ മിച്ചൽ സ്റ്റാർക്കിനെ ഉയർന്ന തുക നൽകി സ്വന്തമാക്കിയിരിക്കുന്നത്.

എന്നാൽ ലേലത്തിന്റെ ആദ്യാവസാനം വരെ കൊൽക്കത്തയ്ക്കൊപ്പം ഇഞ്ചോടിഞ്ച് മത്സരിച്ച ടീമായിരുന്നു ഗുജറാത്ത് ടൈറ്റൻസ്. ഇപ്പോഴിതാ ഗുജറാത്ത് ടൈറ്റൻസിനെതിരെ രംഗത്തുവന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് കമന്റേ റ്ററുമായ ആകാശ് ചോപ്ര.

24 കോടി വരെ മിച്ചൽ സ്റ്റാർക്കിന് വേണ്ടി മുടക്കാൻ ഗുജറാത്ത് ടൈറ്റാൻസ് തയ്യാറായിരുന്നു, എന്നാൽ ഒരു കോടി രൂപ കൂട്ടി വിളിച്ച് 25 കോടിക്ക് സ്റ്റാർക്കിനെ സ്വന്തമാക്കാത്തത് തന്നെ അതിശയിപ്പിച്ചു എന്നാണ് ആകാശ് ചോപ്ര പറയുന്നത്. എന്നാൽ പത്ത് കോടി രൂപ മുടക്കി സ്പെൻസർ ജോൺസണെ വാങ്ങിക്കാൻ ഗുജറാത്ത് തയ്യാറായി എന്നും ആകാശ് ചോപ്ര പറയുന്നു.

രണ്ട് വിദേശ താരങ്ങളെയടക്കം പരമാവധി 8 താരങ്ങളെ വാങ്ങിക്കാൻ ഗുജറാത്തിന്റെ കയ്യിൽ 38.15 കോടി രൂപയുണ്ടായിരുന്നു. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിനെ 20.5 കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. താരലേലത്തില്‍ ആദ്യം വന്ന വെസ്റ്റിന്‍ഡീസ് ബാറ്റര്‍ റോവ്മന്‍ പവലായിരുന്നു. മധ്യനിര ബാറ്ററായും പേസ് ബോളറായും ഉപയോഗിക്കാവുന്ന താരത്തെ ഏഴു കോടി 40 ലക്ഷം രൂപയ്ക്കാണു രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത