വിക്കറ്റ് വീഴുക ആണല്ലോ, അപ്പോൾ ഞാൻ പൂളിൽ ചാടാം; ആരാധകന്റെ വെറൈറ്റി വിക്കറ്റ് ആഘോഷം ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഈ നേപ്പാൾ ആരാധകൻ വേറെ ലെവൽ

ടി20 ലോകകപ്പിൽ ഇത്തവണ സൂപ്പർ എട്ടിലെത്തുന്ന അവസാനത്തെ ടീം ആരാണെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുകയാണ്‌. പ്രതീക്ഷിച്ചതുപോലെ തന്നെ ബംഗ്ലാദേശാണ് സൂപ്പർ എട്ടിലേക്കു ഏറ്റവും ഒടുവിലായി ടിക്കറ്റെടുത്തിരിക്കുന്നത്. ഗ്രൂപ്പ് ഡിയിൽ ഏഷ്യൻ ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ നേപ്പാളിനെ 21 റൺസിനാണ് ബംഗ്ലാദേശ് തുരത്തിയത്. ഇന്ത്യ, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ ടീമുകൾക്ക് ഒപ്പമാണ് ബംഗ്ലാദേശ് സ്ഥാനം സൂപ്പർ 8 ൽ ഒരു ഗ്രുപ്പിൽ കളിക്കുന്നത്.

മത്സത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 106 റൺ മാത്രമാണ് നേടിയത്. തോൽക്കുമെന്ന് കരുതിയ മത്സരത്തിൽ നിന്ന് അവരെ ജയിപ്പിച്ചെടുത്തത് തൻസീം ഹസൻ ഷാകിബ് നടത്തിയ തകർപ്പൻ പ്രകടനമാണ്. 4 ഓവറിൽ 7 റൺസ് മാത്രം വഴങ്ങി താരം നേടിയത് 4 വിക്കറ്റുകളാണ്‌ നേപ്പാളിനെ 85 റൺസിൽ ഒതുക്കുന്നതിൽ നിർണായകമായത്. മത്സരം അത്ര കണ്ട് ആവേശകരമായി ഒന്നും മാറി ഇല്ലെങ്കിലും മത്സരത്തിലെ ഒരു നിമിഷം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ലോകകപ്പ് പോരാട്ടത്തിൽ അപകടകാരിയായ തൗഹിദ് ഹൃദോയിയെ നേപ്പാൾ ക്യാപ്റ്റൻ രോഹിത് പോളേൽ 9 റൺസിന് ക്യാച്ച് എടുത്ത് പുറത്താക്കിയപ്പോൾ, ക്യാമറകൾ തിരിഞ്ഞത് മറ്റൊരു സ്ഥലത്തേക്ക് ആയിരുന്നു. തികച്ചും വ്യത്യസ്തമായ ആരാധകരുടെ ആഘോഷത്തിലേക്ക് അത് നീങ്ങി. നേപ്പാൾ ആരാധകരിൽ ഒരാൾ വിക്കറ്റിലെ ആവേശം നിയന്ത്രിക്കാനാവാതെ സ്റ്റേഡിയത്തിലെ പൂളിലേക്ക് ചാടി.

തൊട്ട് മുമ്പുള്ള പന്തിൽ സ്വീപ് ഷോട്ടിലൂടെ ബൗണ്ടറി നേടിയ ശേഷം, സന്ദീപ് ലാമിച്ചനെയുടെ പന്തിൽ കൂറ്റൻ ഷോട്ട് പിഴക്കുക ആയിരുന്നു. എന്തായാലും ആഹ്ലാദത്തിൽ ഉള്ള ആരാധകന്റെ ചാട്ടം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.

View this post on Instagram

A post shared by ICC (@icc)

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ