മിസ്റ്റർ കോഹ്‌ലി അങ്ങനെയങ്ങോട്ട് പോയാലോ, സൂപ്പർതാരവുമായി ചൂടേറിയ സംവാദം നടത്തി സനത് ജയസൂര്യ; വീഡിയോ വൈറൽ

ടി 20 ലോകകപ്പ് വിജയത്തിന്റെ സന്തോഷത്തിൽ ശ്രീലങ്കക്ക് എതിരെ ഇറങ്ങിയ ഇന്ത്യക്ക് വമ്പൻ നഷ്ടമാണ് ഉണ്ടായത്. 1997 നു ശേഷം ആദ്യമായിട്ടാണ് ലങ്കയ്ക്ക് എതിരായ ഒരു ഉദയകക്ഷി പരമ്പര ഇന്ത്യ കൈവിട്ടത് എന്നൊരു നാണക്കേട് കൂടി ഇന്നലത്തെ മത്സരത്തിൽ ഉണ്ടായി. ഞായറാഴ്ച കൊളംബോയിൽ നടന്ന അവരുടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തിലെ ജയത്തിലൂടെ ലങ്ക പരമ്പരയിൽ മുന്നിൽ എത്തി. ആദ്യ മത്സരം സമനിലയിൽ അവസാനിച്ച സാഹചര്യത്തിൽ ലങ്ക എന്തായാലും ഈ പരമ്പര കൈവിടില്ല എന്ന കാര്യം ഉറപ്പാണ്.

പരിക്കേറ്റ വനിന്ദു ഹസരംഗയ്ക്ക് പകരം ഇറങ്ങിയ ജെഫ്രി വാൻഡർസെ ആറ് വിക്കറ്റ് വീഴ്ത്തി, 241 റൺസ് പിന്തുടരുന്നതിനിടെ ഇന്ത്യയെ 208 റൺസിന് പുറത്താക്കി ശ്രീലങ്കയ്ക്ക് 1-0 പരമ്പര ലീഡ് സ്വന്തമാക്കി. ആദ്യ ഏകദിനത്തിൽ ജയം കൈവിട്ട ലങ്ക അർഹിച്ച ജയം തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഇന്ത്യയുടെ ഇന്നിംഗ്‌സിൻ്റെ 15-ാം ഓവറിനിടെ സ്റ്റാർ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലിയുമായി ബന്ധപ്പെട്ട് ഡിആർഎസ് വിവാദം അരങ്ങേറി. അകില ധനഞ്ജയയുടെ അവസാന പന്തിൽ, ബാക്ക്-ഫൂട്ട് ഷോട്ടിൽ നിന്നുകൊണ്ട് ഒരു ഷോട്ട് കളിക്കാൻ കോഹ്‌ലി ശ്രമിക്കുക ആയിരുന്നു. ഓഫ് ബ്രേക്ക് പന്ത് ഇൻസൈഡ് എഡ്ജിൽ തട്ടി കോഹ്‌ലിയുടെ പാഡിൽ തട്ടി.

ആതിഥേയർ ഉച്ചത്തിൽ അമ്പയറോട് വിക്കറ്റിനായി കേണു. അദ്ദേഹം ഉടൻ തന്നെ വിരൽ ഉയർത്തി . എന്നിരുന്നാലും, കോഹ്‌ലി ഉടനടി ഇതിന് റിവ്യൂ എടുക്കുകയും ചെയ്തു. അൾട്രാഎഡ്ജ് നോക്കിയപ്പോൾ പന്ത് കടന്നുപോകുമ്പോൾ സ്പൈക്ക് ഉണ്ടെന്ന് ഉറപ്പിച്ചു. ഈ തെളിവ് ടിവി അമ്പയർ വിൽസണിന് യഥാർത്ഥ തീരുമാനത്തെ മറികടക്കാൻ പര്യാപ്തമായിരുന്നു.

ഡിആർഎസ് തീരുമാനം പ്രതികൂലമായി മാറിയത് ലങ്കയെ ഞെട്ടിച്ചു. കുസാൽ മെൻഡിസ് നിരാശയോടെ ഹെൽമറ്റ് ഊരി നിലത്തേക്ക് എറിഞ്ഞു. ക്യാപ്റ്റൻ ചരിത് അസലങ്കയും ഓൺ ഫീൽഡ് അമ്പയർ രവീന്ദ്ര വിമലസിരിയോട് അതൃപ്തി പ്രകടിപ്പിച്ചു. ഇടക്കാല ഹെഡ് കോച്ച് സനത് ജയസൂര്യ റിസർവ് അമ്പയറുമായി ചൂടേറിയ ചർച്ച നടത്തുകയും ചെയ്തു.

മത്സരത്തിന് ശേഷം, പതിവ് രീതിയിലുള്ള മത്സരത്തിന് ശേഷമുള്ള ഹാൻഡ്‌ഷേക്കുകൾ കൈമാറാൻ കോഹ്‌ലി ശ്രീലങ്കൻ ടീമിനെ സമീപിച്ചു. എന്നാൽ, ജയസൂര്യ അദ്ദേഹത്തെ തടഞ്ഞു. തോളിൽ തട്ടി പിരിഞ്ഞു പോകുന്നതിന് മുമ്പ് ഇരുവരും തീവ്രവുമായ ചർച്ചയിൽ ഏർപ്പെട്ടു. ഈ വീഡിയോ എന്തായാലും വൈറലാണ്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി