ഇന്ത്യയ്ക്ക് ലോകകപ്പ് നേടണമെന്നുണ്ടെങ്കില്‍ ആ താരത്തെ നായകനാക്കണം; നിര്‍ദ്ദേശവുമായി പാക് താരം

വിരാട് കോഹ്‌ലിയെ വീണ്ടും നായകസ്ഥാനത്തേക്കെത്തിച്ചാല്‍ ഇന്ത്യ കപ്പടിക്കുമെന്ന് പാകിസ്ഥാന്‍ മുന്‍ നായകന്‍ റഷീദ് ലത്തീഫ്. ഇന്ത്യന്‍ ടീമില്‍ താരങ്ങള്‍ക്ക് നിലയുറപ്പിച്ച് കരിയര്‍ പടുത്തുയര്‍ത്താന്‍ സാധിക്കുന്നില്ലെന്നും അതിന് മുമ്പ് അവരുടെ സീറ്റ് നഷ്ടമാകുന്ന സാഹചര്യമാണുള്ളതെന്നും റഷീദ് ലത്തീഫ് പറഞ്ഞു.

വിരാട് കോഹ്‌ലിയെ നായകനായി തുടരാന്‍ അനുവദിക്കുകയായിരുന്നു എങ്കില്‍ ഈ സമയത്തിനുള്ളില്‍ ഇന്ത്യയുടെ ലോകകപ്പ് ടീം തയ്യാറാവുമായിരുന്നു. കപ്പടിക്കാനുള്ള സാധ്യതയും ഉയരും. ഇന്ത്യന്‍ ടീം മാനേജ്മെന്റ് ഇതിനോടകം നിരവധി പരീക്ഷണങ്ങള്‍ നടത്തി. മധ്യ നിരയിലും ലോവര്‍ ഓഡറിലുമെല്ലാം പല പരീക്ഷണങ്ങളും നടത്തി.

താരങ്ങള്‍ക്ക് നിലയുറപ്പിച്ച് കരിയര്‍ പടുത്തുയര്‍ത്താന്‍ സാധിക്കുന്നില്ല. അതിന് മുമ്പ് അവരുടെ സീറ്റ് നഷ്ടമാകുന്നു. കെ എല്‍ രാഹുലും ശ്രേയസ് അയ്യരും പരിക്കിന് ശേഷം മടങ്ങിവരുന്നവരാണ്. അവരില്‍ അമിതമായി വിശ്വാസം അര്‍പ്പിക്കുന്നത് ഇന്ത്യയെ സഹായിച്ചേക്കില്ല- ലത്തീഫ് പറഞ്ഞു.

എംഎസ് ധോണിയ്ക്ക് പിന്നാലെ ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുത്ത കോഹ്‌ലിക്ക് ഇന്ത്യയെ ഒരു ഐസിസി കിരീടത്തിലേക്ക് നയിക്കാനായില്ല. ഇതിനേത്തുടര്‍ന്ന് 2021ലെ ടി20 ലോകകപ്പിന് പിന്നാലെയാണ് കോഹ്‌ലി ഇന്ത്യയുടെ നായകസ്ഥാനത്ത് നിന്ന് മാറിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ