ഞാനായിരുന്നു പരിശീലകനെങ്കില്‍ അവന്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ കളിച്ചേനെ: ബിസിസിഐയെ രൂക്ഷമായി വിമര്‍ശിച്ച് രവി ശാസ്ത്രി

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) മുഹമ്മദ് ഷമിയുടെ പരിക്കിനെ ശരിയായി കൈകാര്യം ചെയ്തില്ല. പരിക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ഷമി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല. 2023 ലെ ഏകദിന ലോകകപ്പിലായിരുന്നു ഇന്ത്യയ്ക്കുവേണ്ടി ഷമി അവസാനം കളിച്ചത്.

രഞ്ജി ട്രോഫിയോടെ മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയ അദ്ദേഹം ബംഗാളിനായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കളിച്ചു. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയോട് ഷമിയുടെ ലഭ്യതയെക്കുറിച്ച് പലതവണ ചോദിച്ചപ്പോഴും ഷമി പരിക്കില്‍നിന്നും പൂര്‍ണ്ണമായി മുക്തനായില്ല എന്നായിരുന്നു മറുപടി. ടെസ്റ്റ് ക്രിക്കറ്റിന് ഷമി യോഗ്യനല്ലെന്നും റെഡ് ബോള്‍ ടീമിലേക്ക് മടങ്ങാന്‍ ഷമി സമയമെടുക്കുമെന്നും ബിസിസിഐയും അറിയിച്ചു. ഇപ്പോഴിതാ ഷമിയുടെ കാര്യത്തില്‍ ടീമിന് വ്യക്തതയില്ലാത്തതില്‍ ഇന്ത്യന്‍ മുന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി അതൃപ്തി പ്രകടിപ്പിച്ചു.

ആശയവിനിമയത്തിന്റെ അഭാവം എന്നെ അത്ഭുതപ്പെടുത്തുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് ഒരു വിവരവും ലഭ്യമല്ല. അദ്ദേഹം വളരെക്കാലമായി എന്‍സിഎയില്‍ ഉണ്ട്. എന്നാല്‍ സുഖം പ്രാപിക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നുമില്ല.

ഞാനായിരുന്നെങ്കില്‍ അവനെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകുമായിരുന്നു. മൂന്നാം ടെസ്റ്റിന് ശേഷം അദ്ദേഹം തയ്യാറായിരുന്നെങ്കില്‍ അവസാന രണ്ട് ടെസ്റ്റുകളില്‍ കളിപ്പിക്കുമായിരുന്നു. ഞാന്‍ അദ്ദേഹത്തിന് ചുറ്റും മികച്ച ഫിസിയോകളെ നിലനിര്‍ത്തുകയും പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങാനുള്ള എല്ലാ അവസരങ്ങളും നല്‍കുകയും ചെയ്യുമായിരുന്നു- ശാസ്ത്രി പറഞ്ഞു.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്