'നായകനാവാന്‍ ഞാന്‍ തയ്യാര്‍'; ആഗ്രഹം പരസ്യമാക്കി സൂപ്പര്‍ താരം

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനാവുന്നതിനെക്കുറിച്ചുള്ള തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ. അവസരം ലഭിച്ചാല്‍ നായകസ്ഥാനം ഏറ്റെടുക്കുന്നതില്‍ ബുദ്ധുമുട്ടില്ലെന്നും എന്നാല്‍ ഒരു സ്ഥാനത്തിന്റെയും പിന്നാലെ പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബുംറ പറഞ്ഞു.

‘എന്നെ സംബന്ധിച്ച് ഏത് ഉത്തരവാദിത്തതിലും ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. ടീമിനുവേണ്ടി ഏതൊക്കെ രീതിയില്‍ ചെയ്യാന്‍ സാധിക്കുമോ അതൊക്കെ ചെയ്യാന്‍ സന്തോഷം മാത്രമാണുള്ളത്. നായകനായി അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും അത് സ്വീകരിക്കും. എന്നാല്‍ ഞാന്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളിലൊന്നല്ല അത്.’

‘എന്റെ ജോലി ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഏതെങ്കിലും സ്ഥാനം ഉണ്ടോ ഇല്ലെയോ എന്നത് പ്രശ്നമല്ല. എനിക്ക് ചെയ്യാനുള്ളത് ഞാന്‍ ചെയ്യും. അതുകൊണ്ട് തന്നെ നായകസ്ഥാനം വലിയ കാര്യമായി കരുതുന്നില്ല. അവസരം ലഭിച്ചാല്‍ അതൊരു വലിയ അംഗീകാരം ആയിരിക്കും. അതിനെക്കാളും മികച്ചൊരു അനുഭവം ഉണ്ടെന്ന് കരുതുന്നില്ല’ ബുംറ പറഞ്ഞു.

വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞതോടെ പുതിയ നായകനെ കണ്ടെത്താനുള്ള തിരക്കിലാണ് ഇന്ത്യ. നിലവിലെ സാധ്യത പ്രകാരം വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ ഇന്ത്യയുടെ നായകനായി എത്തിയേക്കും. ഋഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരും പരിഗണനയിലുണ്ട്. എന്നാല്‍ ബുംറയെ ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനുള്ള സാദ്ധ്യത വിരളമാണ്.

Latest Stories

ഇത്തവണ തീയറ്റേറില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്