അവന്മാർ രണ്ട് പേരും കളിച്ചില്ലെങ്കിൽ ഇന്ത്യ തോൽക്കും, ഓസ്‌ട്രേലിയയിൽ നിങ്ങൾ കാണാൻ പോകുന്നത് ആ കാഴ്ച്ച; വെളിപ്പെടുത്തി മൈക്കൽ വോൺ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യയുടെ ഇതിഹാസ ജോഡികളായ വിരാട് കോലിയുടെയും രോഹിത് ശർമ്മയുടെയും ഫോമിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. നവംബർ 22 ന് ആരംഭിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഓസ്‌ട്രേലിയയെ നേരിടാൻ ടീം ഇന്ത്യ ഒരുങ്ങുന്നു.

ഓസീസിനെതിരായ സമീപകാല ടെസ്റ്റുകളിൽ മുൻതൂക്കം കൈപ്പിടിയിലൊതുക്കിയെങ്കിലും ഇന്ത്യ കടുത്ത സമ്മർദ്ദത്തിലാകും ഇറങ്ങുക. ന്യൂസിലൻഡിനെതിരായ നാണംകെട്ട 3-0 ഹോം സീരീസ് തോൽവി ഇന്ത്യയെ ബാധിക്കാൻ ഇടയുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്‌ലിയുടെയും രോഹിതിൻ്റെയും ദയനീയ ഫോം അവരുടെ പ്രധാന ആശങ്കകളിൽ ഒന്നാണ്. ഇരുവരും ന്യൂസിലൻഡ് പരമ്പരയിൽ 16 താഴെയുള്ള ശരാശരിയിൽ 12 ഇന്നിംഗ്‌സുകളിൽ നിന്ന് രണ്ട് അർധസെഞ്ചുറികൾ മാത്രമാണ് നേടിയത്.

ആദ്യ ഓസ്‌ട്രേലിയ-പാകിസ്ഥാൻ ഏകദിനത്തിനിടെ ഫോക്‌സ് ക്രിക്കറ്റിനോട് സംസാരിച്ച വോൺ, ഓസ്‌ട്രേലിയയെ പരാജയപ്പെടുത്താൻ ഇന്ത്യയ്‌ക്കായി രണ്ട് സൂപ്പർതാരങ്ങൾ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെക്കണമെന്ന് വോൺ കരുതി. എന്നിരുന്നാലും, അതിന് സാധ്യത ഇല്ലെന്ന് താരം പറഞ്ഞു.

“ഇവിടെ ഓസ്‌ട്രേലിയയിൽ ജയിക്കാൻ ഇന്ത്യക്ക് രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഒരുപാട് റൺ നേടാൻ ആഗ്രഹിക്കും. അവർ മികച്ച താരങ്ങളാണ്. പക്ഷെ അവരുടെ ഫോമിൽ ടീമിന് ആശങ്കയുണ്ട്” അദ്ദേഹം പറഞ്ഞു.

“ഇതുവരെ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഓസ്‌ട്രേലിയൻ ആക്രമണത്തെ നിങ്ങൾ അഭിമുഖീകരിക്കുമ്പോൾ, നിങ്ങൾ ഉറച്ച സാങ്കേതികതയോടെ കളിക്കണം. ഇരുതാരങ്ങളും കളിച്ചിട്ടില്ലെങ്കിൽ ഇന്ത്യ തോൽക്കും” അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയൻ പരമ്പരയിൽ പരാജയപ്പെട്ടാൽ കോഹ്‌ലി, രോഹിത് തുടങ്ങിയ താരങ്ങൾ വിരമിക്കാനുള്ള സാധ്യതയും കൂടുതലാണ്.

Latest Stories

എതിര്‍പ്പുകള്‍ മറികടന്നു, ഒടുവില്‍ പ്രണയസാഫല്യം; നടി നയന വിവാഹിതയായി

'ഗോവ ഗോ മാതാവിന്റെയും യോഗയുടെയും നാട്, ആനന്ദത്തിന്‍റേത് മാത്രമല്ല'; മുഖ്യമന്ത്രി പ്രമോദ് സാവന്ത്

മണിപ്പൂര്‍ കലാപ കേസിലെ പ്രതി കണ്ണൂരില്‍ പിടിയില്‍; എന്‍ഐഎ നീക്കം കേരള പൊലീസിനെ അറിയിക്കാതെ

അമ്മയുടെ ആഭരണങ്ങൾ നൽകണമെന്ന് ആവശ്യം; ശവസംസ്കാരം നടത്താൻ അനുവദിക്കാതെ ചിതയിൽ കയറിക്കിടന്ന് മകൻ

ദിലീപേട്ടന്റെ സിനിമ കൊള്ളില്ലെന്ന് തെറ്റിദ്ധരിച്ചു, റിവ്യൂ കണ്ടപ്പോള്‍ തോന്നിയതാണ്.. ഇഷ്ടമില്ലായ്മ അടിച്ചേല്‍പിക്കുന്നത് ശരിയല്ല: അസീസ് നെടുമങ്ങാട്

IPL 2025: ആ കാഴ്ച്ച കണ്ടപ്പോൾ എനിക്ക് ദേഷ്യം തോന്നി, എങ്ങനെ സഹിക്കാൻ പറ്റും ഒരു ക്രിക്കറ്റർക്ക് ആ കാര്യം: സഞ്ജു സാംസൺ

ആഗോള സഭയെ നയിക്കാൻ ലിയോ പതിനാലാമൻ; സ്ഥാനാരോഹണ ചടങ്ങുകൾ തുടങ്ങി

സ്‌കൂളുകളിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും പൊളിക്കും; വൃക്ഷശാഖകള്‍ മുറിച്ചുമാറ്റും; സ്‌കൂള്‍ തുറപ്പിന് ഒരുങ്ങി കേരളം; കര്‍ശന നിര്‍ദേശവുമായി മന്ത്രി

തിരുവനന്തപുരം മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 83 വിദ്യാർഥികൾ ചികിത്സതേടി

അവൾക്ക് അവിടെ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരെ വിളിച്ചുകൂടെ? പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ ജ്യോതിയുടെ പിതാവ്