ലോക കപ്പ്: ഇംഗ്ലണ്ട് ടീം പ്രതിസന്ധിയില്‍

ഏകദിന ലോക കപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ ഇംഗ്ലണ്ടിന് തിരിച്ചടിയായി സൂപ്പര്‍ താരങ്ങളുടെ പരിക്ക്. സ്റ്റാര്‍ ഓപ്പണര്‍ ജാസന്‍ റോയ്ക്കും ജോ ഡെന്‍ലിക്കുമാണ് പരിക്കേറ്റത്. ലോക കപ്പ് ഫേവറേറ്റുകളായ ഇംഗ്ലണ്ടിന്റെ മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് റോയ്.

ഓവലില്‍ റോയല്‍ ലണ്ടന്‍ ഏകദിന ടൂര്‍ണമെന്റില്‍ എസെക്സിന് എതിരായ മത്സരത്തിലാണ് സറേ താരമായ റോയ്ക്ക് തുടയ്ക്ക് പരിക്കേറ്റത്. പീറ്റര്‍ സിഡിലിന്റെ പന്തില്‍ പരിക്കേറ്റ താരം മൈതാനം വിടുകയായിരുന്നു. 16 റണ്‍സാണ് റോയ്ക്ക് മത്സരത്തില്‍ എടുക്കാനായത്. ലോക കപ്പ് മുന്നില്‍ കണ്ട് ഐപിഎല്‍ താരലേലത്തില്‍ നിന്ന് നേരത്തെ പിന്‍മാറിയ താരമാണ് ജാസന്‍ റോയ്.

ഇംഗ്ലണ്ടിന്റെ മറ്റൊരു ലോക കപ്പ് താരമായ ജോ ഡെന്‍ലിയും പരിക്കിന്റെ പിടിയിലാണ് എന്നാണ് റിപ്പോര്‍ട്ട്. ലണ്ടന്‍ ഏകദിന ടൂര്‍ണമെന്റിനിടെ തന്നെയാണ് താരത്തിനും പരിക്കേറ്റത്. കെന്റ് താരമായ ഡെന്‍ലി പുറംവേദന മൂലം ഗ്ലോസ്റ്റെഷെയറിനെതിരായ മത്സരത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയില്ല.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായ ഡെന്‍ലി ലോക കപ്പ് തയ്യാറെടുപ്പുകള്‍ക്കായി നേരത്തെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

Latest Stories

ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്, എന്നാല്‍ ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍