രാഹുലിന് കയറ്റം കോഹ്‌ലിയ്ക്ക് ഇറക്കം

ഐ.സി.സിയുടെ പുതിയടി20 റാങ്കിംഗ് പട്ടിക പുറത്ത് വന്നപ്പോള്‍ ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്ലിക്കും, ജസ്പ്രീത് ബുംറയ്ക്കും തിരിച്ചടി. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ കോലിയ്ക്ക് ഒന്നാം സ്ഥാനം നഷ്ടായി. കോലി മൂന്നാം സ്ഥാനത്തേക്ക് വീണപ്പോള്‍ ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് ഒന്നും വിന്‍ഡീസിന്റെ എവിന്‍ ലൂയിസ് രണ്ടും സ്ഥാനങ്ങളിലെത്തി.

4 സ്ഥാനം മെച്ചപ്പെടുത്തിയ കെ എല്‍ രാഹുല്‍ നാലാം സ്ഥാനത്തെത്തി. രാഹുലിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്. ശ്രീലങ്കയ്‌ക്കെതിരെ അതിവേഗ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മ പതിനാലാം റാങ്കിലാണുള്ളത്

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ കളിച്ചിട്ടും വിക്കറ്റുകളൊന്നും നേടാന്‍ കഴിയാതിരുന്ന പേസ് ബൗളര്‍ ജസ്പ്രീത് ബുംറ ബോളര്‍മ്മാരുടെ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്കിറങ്ങി.മൂന്നാം സ്ഥാനത്തുള്ള ബുംറ മാത്രമാണ് ആദ്യ പത്ത് റാങ്കിലുള്ള ഏക ഇന്ത്യന്‍ ബോളര്‍.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്