ഒലോംഗമാര്‍ ഇനിയും വരും, നിര്‍ണായക പ്രഖ്യാപനവുമായി ഐ.സി.സി

ദുബായ്: വിലക്കിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സിംബാബ്വെ ക്രിക്കറ്റ് ടീമിന് ആശ്വാസമായി ഐസിസിയുടെ തീരുമാനം. സിംബാബ്വെയെയും നേപ്പാളിനെയും അംഗങ്ങളായി വീണ്ടും ഉള്‍പ്പെടുത്താനാണ് ഐസിസി തീരുമാനിച്ചിരിക്കുന്നത്. ദുബൈയില്‍ നടന്ന ഐസിസി ബോര്‍ഡ് യോഗമാണ് നിര്‍ണായക തീരുമാനമെടുത്തത്.

നേപ്പാള്‍ 2016 മുതലും സിംബാബ്വെ ഈ വര്‍ഷം ജൂലൈ തൊട്ടും സസ്പെന്‍ഷനിലായിരുന്നു. സിംബാബ്വെന്‍ ക്രിക്കറ്റിനെ പുനരുജീവിപ്പിക്കാനുള്ള കായികമന്ത്രിയുടെ ശ്രമങ്ങള്‍ക്ക് ഐസിസി നന്ദിയറിക്കുന്നു.

സിംബാബ്വെന്‍ ക്രിക്കറ്റിനോടുള്ള അവരുടെ പിന്തുണ വ്യക്തമാണ്. ഐസിസിയുടെ എല്ലാ മാനദണ്ഡങ്ങളും കായികമന്ത്രി അംഗീകരിച്ചു. സിംബാബ്വെന്‍ ക്രിക്കറ്റിനുള്ള ധനസഹായം നിയന്ത്രിതമായി തുടരുമെന്നും ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഇതോടെ സിംബാബ്വെക്ക് ഐസിസി അണ്ടര്‍ 19 ലോക കപ്പിലും 2020-ല്‍ നടക്കുന്ന ഐസിസി സൂപ്പര്‍ ലീഗിലും കളിക്കാം. ക്രിക്കറ്റ് ബോര്‍ഡിലെ ഭരണകൂട ഇടപെടലിനെ തുടര്‍ന്നാണ് നേപ്പാളിനെയും ഐസിസി വിലക്കിയത്. ഇരു രാജ്യങ്ങള്‍ക്കമുള്ള എല്ലാ സഹായവും ഐസിസി നിര്‍ത്തലാക്കിയിരുന്നു. ഐസിസി നിയമപ്രപകാരം ഓരോ രാജ്യത്തെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കേണ്ടത്.

പ്രഥമ ഐസിസി അണ്ടര്‍ 19 വനിത ലോക കപ്പ് 2021-ല്‍ നടത്താനും ഐസിസി ബോര്‍ഡ് യോഗം തീരുമാനമെടുത്തു. രണ്ട് വര്‍ഷത്തെ ഇടവേളയിലാണ് ലോക കപ്പ് അരങ്ങേറുക. ബംഗ്ലാദേശാണ് ആദ്യ ലോക കപ്പിന് വേദിയാവുക.

Latest Stories

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ

ആ ഇന്ത്യൻ താരം കാരണമാണ് ആർസിബിക്ക് കിരീടം കിട്ടാത്തത്, അന്ന് അത് അനുസരിച്ചിരുന്നെങ്കിൽ ട്രോഫി ഷെൽഫിൽ ഇരിക്കുമായിരുന്നു; അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ