ഏകദിന റാങ്കിംഗിൽ നിന്ന് കോഹ്‌ലിയുടെയും രോഹിത്തിന്റെയും പേരുകൾ ഒഴിവാക്കിയ സംഭവം; മൗനം വെടിഞ്ഞ് ഐസിസി

ബുധനാഴ്ച പ്രസിദ്ധീകരിച്ച ഐസിസി റാങ്കിംഗ് ക്രിക്കറ്റ് ലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ചു. കാരണം പട്ടികയിൽ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും പേരുകൾ ഇല്ലായിരുന്നു. ഇരുവരും ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും വിരമിച്ചിരുന്നു. ഏകദിനത്തിൽ മാത്രമാണ് അവർ ഇപ്പോഴും സജീവമായിരിക്കുന്നത്. ഇതിനിടയിൽ, കോഹ്‌ലിയുടെയും രോഹിത്തിന്റെയും പേരുകൾ കാണാതായതോടെ, അവർ ഏകദിന ഫോർമാറ്റിൽ നിന്ന് പുറത്തുപോകാൻ സാധ്യതയുണ്ടെന്ന് സോഷ്യൽ മീഡിയയിൽ ഒരു ഊഹാപോഹത്തിന് തുടക്കമായി.

എന്നാൽ, വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും പേര് പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ഒരു സാങ്കേതിക തകരാറാണെന്ന് ഐസിസി ഇപ്പോൾ വ്യക്തമാക്കി. “ഈ ആഴ്ചത്തെ റാങ്കിംഗിലെ പ്രശ്നങ്ങൾ നിലവിൽ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്,” ഐസിസി വിസ്ഡനോട് പറഞ്ഞു. നിലവിൽ ഇരുതാരങ്ങളെയും ഉൾപ്പെടുത്തിയുള്ള റാങ്കിം​ഗ് ലഭ്യമാണ്.

രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും അവസാനമായി ഇന്ത്യയെ പ്രതിനിധീകരിച്ചത് 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിലാണ്. ന്യൂസിലൻഡിനെതിരായ മെഗാ പോരാട്ടത്തിൽ രോഹിത് മാച്ച് വിന്നിംഗ് ബാറ്റിംഗ് നടത്തിയപ്പോൾ, ഗ്രൂപ്പ് ഘട്ടത്തിൽ കോഹ്‌ലി ഗംഭീര പ്രകടനം കാഴ്ചവച്ചു.

ICC ODI RANKINGS – BATTING (NOW)
Shubman Gill – India – 784
Rohit Sharma – India – 756
Babar Azam – Pakistan – 751
Virat Kohli – India – 736
Daryl Mitchell – New Zealand – 720
Charith Asalanka – Sri Lanka – 719
Harry Tector – Ireland – 708
Shreyas Iyer – India – 704
Ibrahim Zadran – Afghanistan – 676
Kusal Mendis – Sri Lanka – 669

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല