'ചതി ചതി തന്നെയാണ്, വലിയ തെറ്റ് ചെയ്തത് അയാള്‍', തുറന്നടിച്ച് ഇയാന്‍ ചാപ്പല്‍

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് സ്റ്റീവ് സ്മിത്തിനെ അവരോധിച്ചതിനെതിരെ ഇതിഹാസ താരം ഇയാന്‍ ചാപ്പല്‍ രംഗത്ത്. 2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ പന്തു ചുരണ്ടല്‍ വിവാദത്തില്‍പെട്ട സ്മിത്തിനെ വൈസ് ക്യാപ്റ്റന്‍സിയിലേക്ക് തിരിച്ചുകൊണ്ടുവന്നത് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തെറ്റായ തീരുമാനമാണെന്ന് ചാപ്പല്‍ കുറ്റപ്പെടുത്തി. അന്ന് സ്മിത്തായിരുന്നു ഓസീസിനെ നയിച്ചത്. ഡേവിഡ് വാര്‍ണറായിരുന്നു ഉപ നായകന്‍. പന്തുചുരണ്ടലിന് സ്മിത്തിനെക്കാള്‍ വലിയ ശിക്ഷയാണ് വാര്‍ണര്‍ക്ക് നല്‍കിയത്.

എന്തിനാണ് ഡേവിഡ് വാര്‍ണറില്‍ നിന്ന് വ്യത്യസ്തമായ ശിക്ഷ സ്റ്റീവ് സ്മിത്തിന് നല്‍കിയത്. സ്മിത്താണ് വാര്‍ണറേക്കാള്‍ വലിയ കുറ്റം ചെയ്തത്. എന്ത് തട്ടിപ്പാണ് നടന്നതെന്ന് ഒരു ക്യാപ്റ്റന്‍ പറയുന്നത് ശരിയല്ല. അയാള്‍ അതറിയണം. എന്താണ് സംഭവിച്ചതെന്ന് കണ്ടുപിടിക്കണം. ആ പ്രശ്‌നത്തില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ സ്മിത്ത് എന്തെങ്കിലും ചെയ്യണമായിരുന്നു- ചാപ്പല്‍ പറഞ്ഞു.

സ്മിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് രണ്ടു വര്‍ഷത്തേക്കാണ് വിലക്കിതെങ്കില്‍ വാര്‍ണര്‍ക്കും അതേ ശിക്ഷയേ നല്‍കേണ്ടിയിരുന്നുള്ളൂ. സ്മിത്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ വാര്‍ണറെയും അങ്ങനെ ചെയ്യാമായിരുന്നു. വഞ്ചന വഞ്ചനയാണ്. അതു വലുതായാലും ചെറുതായാലും. തന്റെ പുസ്തകത്തില്‍ വഞ്ചനയ്ക്ക് ഒരു അര്‍ത്ഥം മാത്രമേയുള്ളൂവെന്നും ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്‌നാട്; കേരളം അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന് ആക്ഷേപം

രാഹുല്‍ ഗാന്ധിയുടെ ആശങ്ക നിസാരമല്ല; ബിജെപി സ്ലീപ്പിംഗ് സെല്ലില്‍ ബര്‍ത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് തരൂരെന്ന് ബിനോയ് വിശ്വം

കോഴിക്കോട് നഗരം സ്തംഭിച്ചു, തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു; ജില്ലയിലെ മുഴുവന്‍ ഫയര്‍ യൂണിറ്റുകളും സ്ഥലത്തെത്താന്‍ കളക്ടറുടെ നിര്‍ദ്ദേശം

കോഴിക്കോട് ബസ് സ്റ്റാന്റിലുണ്ടായ തീപിടുത്തം; ജില്ലയിലെ മുഴുവന്‍ ഫയര്‍ യൂണിറ്റുകളും സ്ഥലത്തെത്താന്‍ കളക്ടറുടെ നിര്‍ദ്ദേശം

നേപ്പാളില്‍ ഒളിവിലിരുന്ന് ഇന്ത്യയില്‍ മൂന്ന് ഭീകരാക്രമണങ്ങള്‍; ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള ഖാലിദ് പാകിസ്ഥാനില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

RR VS PBKS: ഇങ്ങനെ ആണെങ്കിൽ ഇന്ത്യൻ ടീമിൽ നിന്ന് നീ ഉടനെ പുറത്താകും; വീണ്ടും ഫ്ലോപ്പായി സഞ്ജു സാംസൺ; താരത്തിനെതിരെ വൻ ആരാധകരോഷം

ട്രംപിന്റെ ഉപദേശക സമിതിയില്‍ പുതിയതായി നിയമിച്ചത് 'ലഷ്‌കര്‍ ഇ തൊയ്ബ' ബന്ധമുള്ളവരെ, ഇസ്മായിലിന് കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്ക്; അല്‍ഖ്വയ്ദയുടെ 'ആഗോള ഭീകരന്‍', യുഎസ് സൈന്യം തടവിലാക്കിയ അല്‍ ഷാരയ്ക്കും കൈകൊടുത്ത് ട്രംപ്

RR VS PBKS: വെടിക്കെട്ട് എന്ന് പറഞ്ഞാൽ ഇതാണ് ചേട്ടന്മാരെ; പഞ്ചാബിനെതിരെ വൈഭവന്റെ സംഹാരതാണ്ഡവം

RR VS PBKS: ഒറ്റ മത്സരം കൊണ്ട് സഞ്ജുവും സംഘവും സ്വന്തമാക്കിയത് വമ്പൻ റെക്കോഡ്; സംഭവം ഇങ്ങനെ

പാര്‍ട്ടിയ്ക്ക് വിധേയനാകണം, പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാര്‍ട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുത്; ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍