ഞാൻ ഇന്ത്യയുടെ എല്ലാ ടി20 മത്സരങ്ങളിലും സഞ്ജുവിനെ കളിപ്പിക്കും, അത്രയും മികച്ച പ്രതിഭയാണ് അവൻ; താരത്തെ പുകഴ്ത്തി ഹർഷ ഭോഗ്ലെ

നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ, രാജസ്ഥാൻ റോയൽസ് മികച്ച പ്രകടനം നടത്തി വിജയം നേടി. ഒരിക്കലും നേടില്ല എന്ന് കരുതിയ വിജയത്തിലേക്ക് എത്താൻ അവരെ സഹായിച്ചത് നായകൻ സഞ്ജു സാംസണും ഷിമ്‌റോൺ ഹെറ്റ്‌മെയറും തകർപ്പൻ അർദ്ധ സെഞ്ച്വറി കാരണമാണ് . 178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സാംസൺ 32 പന്തിൽ 60 റൺസ് നേടിയപ്പോൾ 26 പന്തിൽ പുറത്താകാതെ 56 റൺസ് നേടി ടീമിനെ വിജയവര കടത്തി . സോഷ്യൽ മീഡിയയിൽ മുഴുവൻ സഞ്ജുവിനെ പ്രശംസയിൽ മൂടുകയാണ് . പ്രശസ്ത ക്രിക്കറ്റ് പണ്ഡിതൻ ഹർഷ ഭോഗ്ലെ സഞ്ജുവിനെ പ്രശംസിച്ച് രംഗത്ത് എത്തി.

ഗുജറാത്ത് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ മികച്ച തുടക്കം നൽകുമെന് കരുതിയ ഓപ്പണറുമാരായ ജോസ് ബട്ട്ലർ – ജയ്‌സ്വാൾ സഖ്യത്തെ ടീമിനെ തുടക്കത്തിൽ നഷ്ടമാകുന്നു, ബട്ട്ലർ റൺ ഒന്നും എടുക്കാതെ ഷമിക്ക് ഇരയായി മടങ്ങി. പിന്നാലെ ജയ്‌സ്വാൾ ഗുജറാത്ത് നായകൻ ഹാർദിക്കിന് ഇരയായി മടങ്ങി, സംഭാവന 10 റൺസ് മാത്രം. വലിയ തകർച്ചയിൽ നിന്ന് കരകയറ്റാൻ ഇറങ്ങിയ സഞ്ജു- ദേവദതിനെ കൂട്ടുപിടിച്ച് റൺസ് ഉയർത്തി. കിട്ടിയ അവസരങ്ങളിൽ മികച്ച ഷോട്ടുകൾ കളിച്ച സഞ്ജു തനിക്ക് അവസാന 2 മത്സരങ്ങളിൽ പറ്റിയ തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിച്ചു. 25 പന്തിൽ 26 റൺ എടുത്ത് പടിക്കൽ പുറത്തായ പിന്നാലെ എത്തിയ പരാഗും പതിവുപോലെ ഒരു ചലനവും ഉണ്ടാക്കാതെ മടങ്ങി. ഇനി താൻ വലിയ ഷോട്ടുകൾ കളിച്ചില്ലെങ്കിൽ ശരിയാകില്ല എന്ന് മനസിലാക്കിയ സാംസൺ സിക്‌സും ഫോറും അടിച്ച് മുന്നേറി. ഇതിൽ എടുത്ത് പറയേണ്ടത് സൂപ്പർ ബോളർ റഷീദ് ഖാനെതിരെ ഹാട്രിക്ക് സിക്‌സറുകൾ നേടിയ സഞ്ജു ആ ഓവറിൽ 20 റൺസാണ് നേടിയത്. സാധാരണ ഖാനെതിരെ അത്രയും ഡോമിനേറ്റ് ചെയ്ത് കളിക്കാൻ ആർക്കും അങ്ങനെ സാധിക്കാറില്ല.

അയാളുടെ സിക്‌സറുകൾ കാണുമ്പോൾ കമന്ററി ബോക്സ് പറഞ്ഞത് ഇങ്ങനെ- സഞ്ജുവിന്റെ മിസ് ഹിറ്റുകൾ പോലും സിക്സ് ആകുന്നത് അയാളുടെ പവർ കൊണ്ടാണ്. പിന്നാലെ ഗുജറാത്തിന്റെ ഇമ്പാക്ട് സബ് നൂർ അഹമ്മദിനെതിരെ കടന്നാക്രമിച്ച സഞ്ജുവിനെ ആ ഓവറിൽ തന്നെ നൂർ പുറത്താക്കി. ആ ഓവറിൽ പുറത്താകുമ്പോൾ 32 പന്തിൽ 60 റൺസ് താരം നേടിയിരുന്നു. ടീം ആവശ്യപ്പെട്ട സമയത്ത് ഗിയർ മാറ്റി അവസാനം ടോപ്പിൽ എത്തിയ താരത്തിന്റെ ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് ആയിരുന്നു ഇത്.

ടൈറ്റൻസിനെതിരെ റോയൽസിന് വേണ്ടി സാംസൺ കളിക്കുന്നത് കണ്ടപ്പോൾ ഹർഷ ഭോഗ്ലെ ട്വീറ്റ് ചെയ്തു: “ഞാൻ സഞ്ജുവിനെ ഇന്ത്യയുടെ എല്ലാ ടി20 മത്സരങ്ങളിലും കളിപ്പിക്കും.” ഹർഷ പറഞ്ഞ വായ്ക്കുകളിൽ ഒരു കാര്യം വ്യക്തമാണ്, സഞ്ജു എന്ന താരത്തിന്റെ ഈ മികവിനെ ഒരുപാട് കാലം അവഗണിക്കാൻ സെലെക്ടറുമാർക്ക് സാധിക്കില്ല, അവസരങ്ങൾ അയാളെ തേടിയെത്തും.

Latest Stories

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം

ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് അതിക്രമം; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ പൊലീസിന് പരാതി നല്‍കി ആം ആദ്മി എംപി സ്വാതി മലിവാള്‍

സ്വന്തം കമ്പനി ആണെങ്കിലും എനിക്ക് ശമ്പളം കിട്ടും, അതിന്റെ ടാക്‌സും അടക്കണം; മമ്മൂട്ടി കമ്പനിയെ കുറിച്ച് മമ്മൂട്ടി

സെനറ്റ് തിരഞ്ഞെടുപ്പിനിടെ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടി; എസ്എഫ്‌ഐയ്‌ക്കെതിരെ വീണ്ടും പരാതി

കോഹ്‌ലിയും ധോണിയും ഒന്നുമല്ല, ആ രണ്ട് താരങ്ങളുടെ ബാറ്റിങ്ങിന്റെ ഫാൻ ബോയ് ആണ് ഞാൻ: രോഹിത് ശർമ്മ

ജീത്തു ജോസഫിനൊപ്പം ഫഹദ് ഫാസില്‍; തിരക്കഥ ശാന്തി മായാദേവി, ചിത്രം ത്രില്ലര്‍ അല്ലെന്ന് വെളിപ്പെടുത്തല്‍

രാഹുല്‍ വിവാഹിതനായും പിതാവായും കാണാന്‍ ആഗ്രഹമുണ്ട്; സഹോദരന്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പ്രിയങ്ക ഗാന്ധി

ഒരമ്മ പെറ്റ അളിയന്‍മാര്‍.. തിയേറ്ററില്‍ കസറി 'ഗുരുവായൂരമ്പല നടയില്‍'; ഓപ്പണിംഗ് ദിനത്തില്‍ ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്