നിന്റെ സ്ഥാനം ഞാൻ ഇങ് എടുക്കുവാ സഞ്ജു; ടി-20 ലോകകപ്പിൽ ഓപണിംഗിൽ ഇഷാൻ കിഷൻ തന്നെ

ന്യുസിലാൻഡിനെതിരെ നടന്ന അവസാന ടി 20 മത്സരത്തിൽ ഇന്ത്യക്ക് 46 റൺസ് വിജയം. ഇതോടെ പരമ്പര 4 -1 നു ഇന്ത്യ സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി ഇഷാൻ കിഷൻ തകർപ്പൻ സെഞ്ചുറിയാണ് നേടിയത്. കൂടാതെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അർധ സെഞ്ചുറിയും ഹാർദിക്‌ പാണ്ട്യ, അഭിഷേക് ശർമ്മ റിങ്കു സിങ്, ശിവം ദുബൈ എന്നിവർ മികച്ച പ്രകടനവും കാഴ്ച വെച്ചു.

മലയാളി ആരാധകർക്ക് നിരാശ സമ്മാനിച്ച് സഞ്ജു സാംസൺ. 6 പന്തിയിൽ ഒരു ഫോർ അടക്കം 6 റൺസാണ് താരത്തിന്റെ സംഭാവന. ഇതോടെ സഞ്ജുവിനെതിരെ തിരിഞ്ഞിരിക്കുകയാണ്‌ ആരാധകർ. അവസരങ്ങൾ മുതലാക്കാൻ സാധികാത്ത താരത്തിന് നേരെ വൻ ആരാധകരോഷമാണ് ഉയരുന്നത്. കൂടാതെ സഞ്ജുവിനെ മാറ്റി കിഷൻ തന്നെയായിരുന്നു വിക്കറ്റ് കീപ്പിങ്ങും ചെയ്തത്.

ഈ മാസം 7 മുതൽ ആരംഭിക്കുന്ന ടി 20 ലോകകപ്പിൽ താരം ബെഞ്ചിൽ തന്നെയായിരിക്കും എന്ന് ഉറപ്പായി. പരിക്കിൽ നിന്നും മുക്തി നേടി തിലക് വർമ്മ ടീമിൽ വരുന്നതോടെ ഓപണിംഗിൽ അഭിഷേക് ശർമ്മയോടപ്പം ഇഷാൻ കിഷനും കളിക്കും. മോശം പ്രകടനം നടത്തുന്ന സഞ്ജു ടി 20 ലോകകപ്പിൽ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലതെന്നാണ് മലയാളി ആരാധകരും അഭിപ്രായപ്പെടുന്നത്.

ഇന്ത്യക്ക് വേണ്ടി ഇഷാൻ കിഷൻ 43 പന്തിൽ 6 ഫോറും 10 സിക്‌സും അടക്കം 103 റൺസാണ് താരം നേടിയത്. സൂര്യകുമാർ യാദവ് 30 പന്തിൽ 4 ഫോറും 6 സിക്‌സും അടക്കം 63 റൺസും, ഹാർദിക്‌ പാണ്ട്യ 42 റൺസും നേടി തകർപ്പൻ പ്രകടനം കാഴ്ച വെച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ