ഷാരൂഖ് ഖാൻ അന്ന് എന്നോട് ചെയ്യ്ത പ്രവൃത്തി ഞാൻ ഒരിക്കലും മറക്കില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വെങ്കിടേഷ് അയ്യർ

ഇപ്പോൾ നടന്ന മെഗാ താരലേലത്തിൽ ഏറ്റവും കൂടുതൽ തുക കിട്ടിയവരിൽ മുൻപന്തിയിൽ ഉള്ള താരമാണ് വെങ്കിടേഷ് അയ്യർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 23.75 കോടി രൂപയ്ക്കായിരുന്നു താരത്തിനെ സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി അധിക മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടില്ലെങ്കിലും ഈ വർഷം നടന്ന ഐപിഎലിൽ കൊൽക്കത്തയ്ക്ക് കിരീടം നേടാൻ നിർണായകമായ പ്രകടനം കാഴ്ച വെച്ചത് അദ്ദേഹമായിരുന്നു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ താരങ്ങളെ എല്ലാവരെയും ഒരേ പോലെ പ്രോത്സാഹിപ്പിക്കുന്ന ഒരാളാണ് ടീം ഉടമയായ ഷാരൂഖ് ഖാൻ. ഇപ്പോൾ അദ്ദേഹവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ് അയ്യർ.

വെങ്കിടേഷ് അയ്യർ പറയുന്നത് ഇങ്ങനെ:

“ഷാരൂഖ് സാറിനെക്കുറിച്ച് ഓർക്കുമ്പോൾ എന്റെ മുഖത്ത് ഒരു നറുപുഞ്ചിരി വിരിയും. അദ്ദേഹം അങ്ങനെയൊരു പെർസനാലിറ്റിയുള്ള താരമാണ്. ഇത്രയും വലിയൊരു സൂപ്പർ സ്റ്റാറായിട്ടും ഒരു മൂത്ത ചേട്ടനെപ്പോലെ ചുറ്റുമുള്ളവരിൽ ഒരു കംഫർട്ടബിൾ ഫീൽ ഉണ്ടാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. നമ്മുടെയൊക്കെ മനസിലുള്ള ഒരു മെ​ഗാസ്റ്റാർ ഇമേജുണ്ടല്ലോ, പുള്ളിക്കാരൻ അതൊക്കെ മാറ്റിവെച്ച് വളരെ പെട്ടെന്ന് ചുറ്റുമുള്ളവരെയും ചുറ്റുമുള്ള അന്തരീക്ഷവും കൂളാക്കും”

വെങ്കിടേഷ് അയ്യർ തുടർന്നു:

“ഒരു ഐപിഎൽ മത്സരം കഴിഞ്ഞ് അദ്ദേഹം ഏതാണ്ട് മുക്കാൽ മണിക്കൂറോളം എന്നോട് സംസാരിച്ച് നിന്നത് ഓർമയിലുണ്ട്. ഒരു ടീം ഓണറായ അദ്ദേഹത്തിന് ഇതിന്റെ ഒന്നും ആവശ്യമില്ല. എങ്കിലും ആ നിമിഷങ്ങൾ എന്നും എന്റെ മനസിലുണ്ടാവും. കഴിഞ്ഞ സീസണിലെ ഫൈനലിനു ശേഷം ഷാരൂഖ് സാർ എന്റെ അമ്മയുടെ അടുത്തെത്തി അവനൊരു നല്ലകുട്ടിയാണെന്ന് പറഞ്ഞപ്പോൾ അമ്മയുടെ കണ്ണിൽ വിരിഞ്ഞ സന്തോഷമൊക്കെ എങ്ങനെ മറക്കാനാണ്? അതൊക്കെ ഒരു ലാർജർ ദാൻ ലൈഫ് അനുഭവമായിരുന്നു” വെങ്കടേഷ് അയ്യർ പറഞ്ഞു.

Latest Stories

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ