നെറ്റ്സിൽ രോഹിത് പറഞ്ഞത് ഞാൻ മറക്കില്ല, അദ്ദേഹം അങ്ങനെ പറയുമെന്ന് ചിന്തിച്ചില്ല; വെളിപ്പെടുത്തി ജിതേഷ് ശർമ്മ

വിദർഭയുടെയും പഞ്ചാബ് കിംഗ്‌സിന്റെയും (പിബികെഎസ്) വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയ്ക്ക് ഇന്ത്യൻ ടി20 ഐ ടീമിലേക്ക് കോൾ അപ്പ് ലഭിച്ചു. ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ശേഷിക്കുന്ന പരമ്പരയിൽ സഞ്ജു സാംസൺ പുറത്തായതിന് പിന്നാലെയാണ് വലംകൈയ്യൻ ടീമിൽ ഇടം നേടിയത്.

അടുത്തിടെ ആഭ്യന്തര ക്രിക്കറ്റിൽ ജിതേഷ് വളരെ മികച്ച പ്രകടനംന് നടത്തിയത്, പലരും വിശ്വസിക്കുന്നത് അദ്ദേഹം തന്റെ ദേശീയ ടീം കോൾ അപ്പ് അർഹിക്കുന്നു എന്നാണ്. എന്നിരുന്നാലും, അദ്ദേഹം തുടക്കത്തിൽ ഒരു ടോപ്പ് ഓർഡർ താരം ആയിരുന്നു എന്നും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2016, 2017 പതിപ്പുകളിൽ മുംബൈ ഇന്ത്യൻസ് (എംഐ) ടീമിന്റെ ഭാഗമായിരുന്നുവെന്നും പലർക്കും അറിയാൻ സാധ്യത ഇല്ല.

സ്‌പോർട്‌സ് യാരിയോട് സംസാരിച്ച ജിതേഷ് ശർമ്മ എംഐ ക്യാപ്റ്റൻ രോഹിത് ശർമ്മയോടുള്ള ആരാധനയും നെറ്റ്‌സ് സെഷനിൽ അദ്ദേഹത്തിന് നൽകിയ ഉപദേശവും പ്രകാശിപ്പിച്ചു. അവന് പറഞ്ഞു:

“ഞാൻ എം‌ഐയ്‌ക്കൊപ്പമുള്ളപ്പോൾ, ഒരു ടോപ്പ്-ഓർഡർ ബാറ്ററായിരുന്നു, സ്വാഭാവികമായും, രോഹിത് ശർമ്മ എന്റെ പ്രിയപ്പെട്ട കളിക്കാരിലൊരാളാണ്.” ഒരിക്കൽ ഞാൻ അദ്ദേഹവുമായി നെറ്റ്‌സിൽ ഇടപഴകിയിരുന്നു, അവിടെ അദ്ദേഹം എന്നോട് പറഞ്ഞു, ബോളറുടെ വേഗത ഇപ്പോഴും ശ്രദ്ധിക്കണം എന്ന്.”

‘ഇങ്ങനെ കൂടി അദ്ദേഹം പറഞ്ഞു- . ബൗളറുടെ വേഗത കൂടുമ്പോൾ, നിങ്ങളുടെ പവർ ഗെയിമിനെക്കാൾ നിങ്ങളുടെ ടൈമിങ്ങിനെ വിശ്വസിക്കുന്നതാണ് നല്ലത്.’ അതിനാൽ, ആ ഉപദേശം എന്നോടൊപ്പം നിലനിൽക്കുന്നു, ഇന്നുവരെ ഞാൻ അത് നടപ്പിലാക്കാൻ ശ്രമിക്കുന്നു.”

ഇന്ന് മികച്ച പ്രകടനം നടത്തി അരങ്ങേറ്റം ഗംഭീരമാക്കാനാകും താരം ശ്രമിക്കുക.

Latest Stories

'ഭൂമിയും സാധനങ്ങളും പണവും പരമാവധി സംഭാവനയായി വാങ്ങണം'; തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി സർക്കാർ

ദീപികയുടെത് ന്യായമായ ആവശ്യം, അത് ആവശ്യപ്പെടാനുള്ള സ്ഥാനത്ത് അവര്‍ എത്തിയതില്‍ എനിക്ക് സന്തോഷം..; പിന്തുണയുമായി മണിരത്‌നം

ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; സംസ്ഥാനത്ത് മഴ തുടരും

'പോക്സോ കേസ് പ്രതി മുകേഷ് എം നായരെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചത് പശ്ചാത്തലം പരിശോധിക്കാതെ’; മാപ്പ് ചോദിക്കുന്നുവെന്ന് സംഘാടകർ

നിലമ്പൂരിൽ പോരാട്ടം മുറുകുന്നു; എം സ്വരാജിനായി മുഖ്യമന്ത്രി നിലമ്പൂരിലേക്ക്, കളം നിറഞ്ഞ് അൻവറും യുഡിഎഫും എൻഡിഎയും

നീയൊക്കെയല്ലേടാ യഥാര്‍ത്ഥ ഡ്രഗ് അഡിക്ട്? ചത്ത ഈ ശവങ്ങളെ പൊതുവേദിയില്‍ കൊണ്ടുവന്ന് ഇരുത്തല്ലേ..: വിനായകന്‍

നിരന്തരം ദ്വയാര്‍ഥ പ്രയോഗം നടത്തി; ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം

RCB VS PBKS: ഐപിഎൽ കിരീടം മാത്രമല്ല, ഫൈനലിൽ മറ്റൊരു ചരിത്ര നേട്ടവും സ്വാന്തമാക്കി വിരാട് കോഹ്ലി; സംഭവം ഇങ്ങനെ

RCB CHAMPIONS: ഐപിഎൽ 18 ആം സീസൺ 18 ആം നമ്പർ ജേഴ്‌സി തൂക്കിയെന്ന് പറഞ്ഞേക്ക്; ആർസിബിക്ക് കന്നിക്കിരീടം

RCB VS PBKS: വന്നതും അറിഞ്ഞില്ല പോയതും അറിഞ്ഞില്ല; ശ്രേയസ് അയ്യരെ പുറത്താക്കി മത്സരത്തിൽ തിരികെയെത്തി ആർസിബി