'ഞങ്ങളുടെ ബോളേഴ്സിന് നല്ല രീതിയിൽ അടി കിട്ടിയപ്പോൾ മത്സരം കൈവിട്ടു എന്ന് ഞാൻ ഉറപ്പിച്ചു: ശ്രേയസ് അയ്യർ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ പഞ്ചാബ് കിങ്സിന് ജയം. നാലു വിക്കറ്റിനാണ് പഞ്ചാബ് വിജയിച്ചത്. ഡൽഹി ഉയർത്തിയ 264 എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന പഞ്ചാബ് ഏഴ് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ടി 20 ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ റൺസ് ചേസ് ആണിത്.

36 പന്തിൽ 71 റൺസ് നേടിയ ശ്രേയസ് അയ്യർ, 26 പന്തിൽ 76 റൺസ് നേടിയ പ്രഭ്സിമ്രാൻ, 41 റൺസ് നേടിയ പ്രിയാൻഷ് ആര്യ എന്നിവരുടെ മികവിലാണ് പഞ്ചാബ് ലക്ഷ്യം മറികടന്നത്. കെ എൽ രാഹുൽ 67 പന്തിൽ ഒമ്പത് സിക്‌സറും 16 ഫോറുകളും അടക്കം 152 റൺസാണ് പുറത്താകാതെ നേടിയത്. നിതീഷ് റാണ 44 പന്തിൽ 11 ഫോറുകളും നാല് സിക്സറുകളും അടക്കം 91 റൺസ് നേടി മടങ്ങി. മത്സരശേഷം ശ്രേയസ് സംസാരിച്ചു.

‘എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല, ഞങ്ങളുടെ ബോളർമാർകെട്ട് സിക്സുകളും ഫോറുകളും കിട്ടുന്നത് കണ്ടപ്പോൾ എന്റെ മൈൻഡ് പോയി. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. പവർപ്ലെയ്ക്ക് ശേഷം ചഹൽ പന്തെറിയാൻ വന്നപ്പോൾ കാര്യങ്ങൾ കുഴപ്പമില്ലാതെ പോയി. പക്ഷെ അദ്ദേഹത്തിന് മികച്ച ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചില്ല. എന്തൊരു ബാറ്റിംഗ് പ്രകടനമായിരുന്നു രാഹുൽ നടത്തിയത്’ ശ്രേയസ് അയ്യർ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ