തുടക്കത്തിൽ തന്നെ ഇത്രയും വിക്കറ്റുകൾ പോയപ്പോൾ ഞാൻ ഞെട്ടി പോയി, അതാണ് ഞങ്ങളുടെ ബോളർമാരുടെ മികവ്: രജത് പാട്ടിദാർ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നിലം തൊടിയിക്കാതെ റോയൽ ചലഞ്ചേഴ്‌സ് ബെഗളൂരു. ഡൽഹിയെ 9 വിക്കറ്റുകൾക്കാണ് ആർസിബി പരാജയപ്പെടുത്തിയത്. ഭുവനേശ്വർ ഹേസൽവുഡ് എന്നി താരങ്ങളുടെ മികച്ച ബോളിങ് പ്രകടനമാണ് ഡൽഹിയെ തകർക്കാൻ നിർണായക പങ്ക് വഹിച്ചത്.

7 റൺസ് നേടുന്നതിന് മുൻപ് തന്നെ ഡൽഹിയുടെ 6 വിക്കറ്റുകളും ആർസിബി എറിഞ്ഞിട്ടു. മൂന്ന് വീതം വിക്കറ്റുകൾ വെച്ചാണ് താരങ്ങൾ നേടിയത്. ഡൽഹി താരങ്ങളായ സഹീൽ പരേഖ്, അക്‌സർ പട്ടേൽ, സമീർ റിസ്‌വി എന്നിവർ ഗോൾഡൻ ഡക്കായും, നിതീഷ് റാണ, കെ എൽ രാഹുൽ എന്നിവർ ഓരോ റൺസുമായും, ട്രിസ്റ്റിൻ സ്റ്റബ്ബ്സ് 5 റൺസും നേടി. നിലവിൽ രണ്ടക്കം കടന്നത് ഡേവിഡ് മില്ലർ (19) അഭിഷേക് പോറൽ 30 കെയിൽ ജെയ്‌മിസൺ 12 എന്നിവർ മാത്രമാണ്.

ആർസിബിക്കായി ദേവദത്ത് പടിക്കൽ 34* റൺസും, വിരാട് കോഹ്ലി 23* റൺസും ജേക്കബ് ബദൽ 20 റൺസും നേടി മത്സരം വിജയിപ്പിച്ചു. ഇപ്പോഴിതാ വിജയിച്ച ശേഷം ആർസിബി നായകൻ രജത് പാട്ടിദാർ സംസാരിച്ചു.

‘ തുടക്കത്തിൽ തന്നെ ഇത്രയും വിക്കറ്റുകൾ പോകുമെന്ന് കരുതിയില്ല. ഭുവനേശ്വറിനും ഹേസൽവുഡിനുമാണ് ഇതിന്റെ ക്രെഡിറ്റ് നൽകേണ്ടത്, അത്രയു മികച്ച ഓവറുകളാണ് അവർ പവർപ്ലെയിൽ എറിഞ്ഞത്. കൂടാതെ സ്റ്റമ്പ് ടു സ്റ്റമ്പിൽ പന്തെറിഞ്ഞ് 4 ഓവറിൽ 7 റൺസ് മാത്രം വഴങ്ങിയ സുയാഷ്‌ ശർമയുടെ മികവും എടുത്ത് പറയേണ്ടതാണ്’ രജത് പറഞ്ഞു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്