എന്നെ എല്ലാവരും ചേർന്ന് പറ്റിച്ചു, അത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ

ഇന്ത്യൻ ടീമിൻ്റെ ഡ്രസ്സിംഗ് റൂമിൽ വെച്ച് മഹാനായ സച്ചിൻ ടെണ്ടുൽക്കറുമായുള്ള തൻ്റെ ആദ്യ കൂടിക്കാഴ്ച വിരാട് കോഹ്‌ലി അടുത്തിടെ അനുസ്മരിച്ചു. തന്റെ സഹതാരങ്ങൾ സച്ചിനെ വെച്ച് തങ്ങൾക്ക് മുന്നിൽ കളിച്ച തമാശ എന്താണെന്നും വിരാട് ഓർത്തു. മുമ്പ് ഒരു അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യങ്ങൾ ഒരിക്കൽക്കൂടി കോഹ്‌ലി ആവർത്തിക്കുക ആയിരുന്നു.

2008ൽ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ആദ്യമായി സച്ചിനെ കാണുമ്പോൾ തനിക്ക് ത്രില്ല് തോന്നിയെന്നും എന്നാൽ യുവി അടക്കമുള്ള ആളുകൾ അത് വെച്ചിട്ട് തന്നെ പ്രാങ്ക് ചെയ്‌തെന്നുമാണ് കോഹ്‌ലി പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: “സച്ചിനെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ ഞാൻ അദ്ദേഹത്തിൻ്റെ മുന്നിൽ തലകുനിച്ചു. ഇതാണ് ആചാരമെന്ന് ഞാൻ കരുതി. സച്ചിൻ സ്തംഭിച്ചുപോയി, ഞാൻ എന്താണ് ചെയ്യുന്നതെന്ന് എന്നോട് ചോദിച്ചു. എന്നോട് ഇത് സഹതാരങ്ങൾ പറഞ്ഞിട്ടാണ് ചെയ്യുന്നതെന്ന് ഞാൻ അദ്ദേഹത്തിനോട് പറഞ്ഞില്ല.”കോഹ്‌ലി ഓർത്തു.

“ഇർഫാൻ (പത്താൻ) ഭായ്, ഭജ്ജു പാ (ഹർഭജൻ സിംഗ്), യുവി പാ (യുവരാജ് സിംഗ്), മുനാഫ് പട്ടേൽ എന്നിവരുണ്ടായിരുന്നു. അവരെല്ലാവരും എന്നെ പ്രാങ്ക് ചെയ്തു” അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലാണ് അദ്ദേഹം തൻ്റെ കന്നി ഏകദിനം കളിച്ചത്. അതിനുശേഷം ഏറ്റവും അവിശ്വസനീയമായ ബാറ്റർമാരിൽ ഒരാളായി കോഹ്‌ലി മാറി, ഇപ്പോൾ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇറങ്ങാൻ ഒരുങ്ങുകയാണ് കോഹ്‌ലി.

Latest Stories

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; 1090 പേര്‍ക്ക് മെഡൽ, എസ്പി അജിത് വിജയന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍

ബെൻ സ്റ്റോക്സിനെ മറികടന്ന് ശുഭ്മാൻ ഗിൽ; നാലാം തവണയും ICC Player Of The Month തൂക്കി

'വോട്ട് കള്ളൻ, സിംഹാസനം വിട്ടുപോകുക', കോൺഗ്രസിൻ്റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം; രാത്രി 8 ന് മെഴുകുതിരി പ്രകടനം

ക്യാമ്പസുകളിൽ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് ഗവർണർ; പാടില്ലെന്ന് സർക്കാർ, ഭിന്നത രൂക്ഷം

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും