ബാറ്ററെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ഞാന്‍ തോല്‍വിയായി; ന്യൂസിലന്‍ഡിനെതിരായ പരമ്പര നഷ്ടത്തില്‍ രോഹിത്

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ദയനീയമായ തോല്‍വി ഏറ്റുവാങ്ങി പരമ്പര 3-0ന് കൈവിട്ടു. ഇതാദ്യമായാണ് സ്വന്തം തട്ടകത്തില്‍ മൂന്നോ അതിലധികമോ മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെടുന്നത്. മൊത്തത്തില്‍, ഇന്ത്യ എത്രയും വേഗം മറക്കാന്‍ ആഗ്രഹിക്കുന്ന പ്രകടനമായിരുന്നു ഇത്. തോല്‍വിയില്‍ പ്രതികരിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇത് ടീമിനെ വളരെക്കാലം വേദനിപ്പിക്കുമെന്ന് സമ്മതിച്ചു.

ഒരു പരമ്പര തോല്‍ക്കുക, ഒരു ടെസ്റ്റ് തോല്‍ക്കുക എന്നത് ഒരിക്കലും എളുപ്പമല്ല. അത് എളുപ്പം ദഹിക്കാത്ത ഒന്നാണ്. ഞങ്ങള്‍ ഞങ്ങളുടെ മികച്ച ക്രിക്കറ്റ് കളിച്ചില്ല, ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ അത് അംഗീകരിക്കേണ്ടതുണ്ട്. അവര്‍ (ന്യൂസിലാന്‍ഡ്) പരമ്പരയിലുടനീളം ഞങ്ങളേക്കാള്‍ വളരെ നന്നായി ചെയ്തു. ഞങ്ങള്‍ അത് അംഗീകരിക്കേണ്ടിവരും.

ആദ്യ ഇന്നിംഗ്‌സില്‍ (ബെംഗളുരുവിലും പൂനെയിലും) ഞങ്ങള്‍ക്ക് വേണ്ടത്ര റണ്‍സ് ലഭിച്ചില്ല. കളിയില്‍ പിന്നിലായി. ഇവിടെ, ഞങ്ങള്‍ക്ക് 30 റണ്‍സിന്റെ ലീഡ് ലഭിച്ചു, ഞങ്ങള്‍ മുന്നിലാണെന്ന് ഞങ്ങള്‍ കരുതി, ലക്ഷ്യവും നേടാനാകുമെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍ ഫലം നേടുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു.

ഇത്തരമൊരു ലക്ഷ്യത്തെ പിന്തുടരുമ്പോള്‍, നിങ്ങള്‍ക്ക് ബോര്‍ഡില്‍ റണ്‍സ് വേണം, അത് വന്നില്ല. ഈ പരമ്പര എല്ലാവിധത്തിലും എനിക്ക് നിരാശാജനകമാണ്. ഈ പ്രതലങ്ങളില്‍ നിങ്ങള്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് അവര്‍ (പന്ത്, ജയ്സ്വാള്‍, ഗില്‍ എന്നിവരില്‍) കാണിച്ചുതന്നു.

കഴിഞ്ഞ 3-4 വര്‍ഷമായി ഞങ്ങള്‍ ഇത്തരം പിച്ചുകളില്‍ കളിക്കുന്നു. അതിനാല്‍ ിവിടെ എങ്ങനെ കളിക്കണമെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഈ പരമ്പരയില്‍ അത് വന്നില്ല. വ്യക്തിപരമായ കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍, ഞാന്‍ ബാറ്റിംഗിലും ക്യാപ്റ്റനെന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവെച്ചില്ല. അതോടൊപ്പം ഞങ്ങള്‍ കൂട്ടായും നല്ല പ്രകടനം നടത്തിയില്ല. അതാണ് ഈ പരാജയത്തിന് കാരണം- രോഹിത് കൂട്ടിച്ചേര്‍ത്തു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി