സച്ചിൻ ഒരു പ്ലേബോയ് ആകുമെന്ന് ഞാൻ ഭയന്നിരുന്നു, അദ്ദേഹം ആ സമയത്ത് ഒളിച്ചോടാൻ ആഗ്രഹിച്ചു; അഞ്ജലിയുടെ അമ്മ പറഞ്ഞത് ഇങ്ങനെ

ക്രിക്കറ്റ് ലോകത്ത് ദൈവതുല്യ സാന്നിധ്യമാണ് സച്ചിൻ ടെണ്ടുൽക്കർ അറിയപ്പെടുന്നത്. ഇന്ത്യൻ ക്രിക്കറ്റിന് ലോകത്തിന് മുന്നിൽ ഒരു വിലാസം നേടിക്കൊടുത്ത സച്ചിൻ ലോകം കണ്ട ഏറ്റവും വലിയ ഏറ്റവും ബ്രാൻഡുകളിൽ ഒന്നായി സച്ചിൻ മാറും. ക്രിക്കറ്റ് താരവും ഭാര്യ അഞ്ജലി ടെണ്ടുൽക്കറും തമ്മിലുള്ള പ്രണയമൊക്കെ അന്ന് ആളുകൾ ഘോഷിച്ചത് ആയിരുന്നു. കുറച്ചുനാളുകൾക്ക് ശേഷമായിരുന്നു പ്രണയം ഇരുവരും തങ്ങളുടെ വീടുകളിൽ അവതരിപ്പിച്ചത്.

അഞ്ജലി ടെണ്ടുൽക്കറുടെ അമ്മ അന്നബെൽ മേത്ത ‘മൈ പാസേജ് ടു ഇന്ത്യ’ എന്ന പേരിൽ ഒരു ആകർഷകമായ ഓർമ്മക്കുറിപ്പ് എഴുതി. ഇംഗ്ലണ്ടിൽ നിന്ന് ഇന്ത്യയിലേക്കുള്ള തൻ്റെ യാത്രയെക്കുറിച്ചും മകളെയും മരുമകനെയും കുറിച്ച് അറിയപ്പെടാത്ത ചില വസ്തുതകളെക്കുറിച്ചും അവർ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. സച്ചിനും തന്റെ മകളും പ്രണയത്തിൽ ആണെന്ന് അറിഞ്ഞപ്പോൾ ഉള്ള തന്റെ പ്രതികരണവും ‘അമ്മ എഴുതിയിട്ടുണ്ട്.

ക്രിക്കറ്റ് ഇൻഡസ്‌ട്രിയിലെ ഏറ്റവും തിളക്കമുള്ള താരമാണ് സച്ചിൻ തെണ്ടുൽക്കറെന്ന് താൻ കരുതിയിരുന്നതായും എന്നാൽ അദ്ദേഹം തൻ്റെ സഹ ക്രിക്കറ്റ് താരങ്ങളെപ്പോലെ ഒരു പ്ലേബോയ് ആകുമോ എന്ന ഭയമുണ്ടെന്നും മേത്ത പറഞ്ഞു. 90കളിലെ സച്ചിനെ ഇംഗ്ലണ്ടിലെ ഡേവിഡ് ബെക്കാമുമായി മേത്ത താരതമ്യം ചെയ്തു. എന്നാൽ മകളെ താൻ സ്നേഹിക്കുന്നുവെന്ന് സച്ചിൻ ടെണ്ടുൽക്കർ ഉറപ്പ് നൽകി. അഞ്ജലി തന്നെ ആയിരിക്കും തന്റെ ഭാര്യ എന്ന് സച്ചിൻ ഉറപ്പിച്ചു എന്നും മേത്ത പറഞ്ഞു.. ഇന്ത്യയിൽ നിയമപരമായി വിവാഹം കഴിക്കാൻ കഴിയാത്തതിനാൽ സച്ചിൻ ടെണ്ടുൽക്കറും മകളും ഗ്രെറ്റ്‌ന ഗ്രീനിലേക്ക് ഒളിച്ചോടാൻ ആഗ്രഹിച്ചിരുന്നു എന്നും അന്നബെൽ മേത്ത വെളിപ്പെടുത്തി. കാരണം സച്ചിന് അന്ന് 19 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, അഞ്ജലിയും ബിരുദധാരിയായിരുന്നില്ല. എന്നാൽ അവൾ ബിരുദാനന്തര ബിരുദം പൂർത്തിയാക്കുന്നത് വരെ അവർ രണ്ട് വർഷത്തോളം കാത്തിരുന്നു.

സച്ചിന്റെ പ്രണയം പുറംലോകം അറിഞ്ഞിരുന്നില്ല. സച്ചിൻ സുപരിചിതനാണെങ്കിലും. വിവാഹ കാര്യം അവതരിപ്പിക്കാൻ സച്ചിനോട് ഞങ്ങളുടെ വീട്ടിലേക്ക് വരാൻ അഞ്ജലി പറഞ്ഞെന്നും തങ്ങളുടെ കുടുംബങ്ങൾ പരസ്പരം വ്യത്യസ്തരായിരുന്നുവെന്നും എന്നാൽ അവർ അത് പ്രാവർത്തികമാക്കിയെന്നും അന്നബെൽ മേത്ത വെളിപ്പെടുത്തി. ഒടുവിൽ, 1994 ഏപ്രിൽ 24-ന് അവർ വിവാഹനിശ്ചയം നടത്തി. ഇത്രയധികം ആളുകൾക്ക് മാതൃകയായ ഒരാളുടെ അമ്മായിയമ്മയായതിൽ അഭിമാനമുണ്ടെന്ന് അവർ എഴുതി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ