'എനിക്ക് ലോകത്തിലെ ഏറ്റവും മികച്ച ഫിനീഷറാകണം'; ആഗ്രഹം തുറന്നു പറഞ്ഞ് ഓസീസ് താരം

ലോകത്തിലെ ഏറ്റവും മികച്ച ഫിനീഷറാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഓസീസ് താരം മാര്‍ക്കസ് സ്റ്റോയിനിസ്. ഐ.പി.എല്‍, ടി20 ലോക കപ്പ് വിശേഷങ്ങള്‍ പങ്കുവെയ്ക്കവെയാണ് തന്റെ ആഗ്രഹം താരം പരസ്യമാക്കിയത്. മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ താന്‍ തയ്യാറായി കഴിഞ്ഞെന്ന് താരം പറഞ്ഞു.

‘അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ എനിക്ക് ഓസ്‌ട്രേലിയയിലെ മാത്രമല്ല ലോകത്തിലെ ഏറ്റവും മികച്ച ഫിനീഷറാകണമെന്നാണ് ആഗ്രഹം. അങ്ങനെയാണ് ഞാന്‍ എന്നെത്തന്നെ ഒരുക്കിയിരിക്കുന്നത്. അതിനായി ഡല്‍ഹിക്കൊപ്പവും ലോക കപ്പിലും ഒരു മികച്ച അവസരം എനിക്ക് ലഭിച്ചു’ സ്റ്റോയിനിസ് പറഞ്ഞു.

Marcus Stoinis profile and biography, stats, records, averages, photos and videos

ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ഐപിഎല്‍ നേടുകയാണ് താനിപ്പോള്‍ ലക്ഷ്യമിടുന്നതെന്നും താരം പറഞ്ഞു. ‘മറ്റുള്ളവരെ പുറകിലായി ടൂര്‍ണമെന്റില്‍ മുന്നേറുക എന്നതാണ് ഞങ്ങള്‍ക്ക് പ്രധാനം. ഞങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്ന മട്ടില്‍ കളിക്കാന്‍ നോക്കുക. ഞങ്ങളുടെ ടീമില്‍ ധാരാളം നല്ല കളിക്കാര്‍ ഉണ്ട്. അതിനാല്‍ മികച്ച പ്രകടനം ഇല്ലാതിരിക്കുക എളുപ്പമല്ല’ സ്റ്റോയിനിസ് പറഞ്ഞു.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും