രോഹിത് ശർമ്മ കരിയറിൽ അത് ചെയ്തത് ഞാൻ കണ്ടതാണ്, മത്സരത്തിന് മുമ്പുള്ള ഇവന്റിൽ വിരാട് കോഹ്‌ലി; താരം പറഞ്ഞത് ഇങ്ങനെ

വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇന്ന് നടക്കുന്ന മുംബൈ ഇന്ത്യൻസ്- ബാംഗ്ലൂർ പോരാട്ടം നടക്കുമ്പോൾ കളത്തിൽ ഇറങ്ങുന്നത് കാണാൻ ആരാധകർ കാത്തിരിക്കുകയാണ്. ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങളായ ഇരുവരും ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാൻഡ് പേരുകളാണ്. ഈ കാലഘട്ടങ്ങളിൽ ഇരുവരും തമ്മിലുള്ള പോരാട്ടം ശ്രദ്ധ നേടിയിട്ടുണ്ട്. ആരധകർക്ക് അത് യുദ്ധമായി തോന്നാമെങ്കിലും ഇരുവർക്കും അത് രണ്ടു സുഹൃത്തുക്കൾ തമ്മിലുള്ള പോരാട്ടമാണ്. മത്സരത്തിന് മുമ്പ് കോഹ്‌ലി രോഹിത്തുമായി ബന്ധപ്പെട്ട് പറഞ്ഞിരിക്കുന്ന കാര്യം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഏഷ്യൻ പൈന്റ്‌സുമായി സഹകരിച്ചുള്ള ഇവന്റിലാണ് അദ്ദേഹം സംസാരിച്ചത്.

കോഹ്‌ലി പറഞ്ഞത് ഇങ്ങനെ- “ഒരു കളിക്കാരനെന്ന നിലയിൽ രോഹിത് ശർമ്മയുടെ വളർച്ചയും രോഹിത് ശർമ്മ തൻ്റെ കരിയറിൽ ചെയ്ത കാര്യങ്ങളും ഞാൻ കണ്ടു – ഇപ്പോൾ അദ്ദേഹം ഇന്ത്യൻ ടീമിനെ നയിക്കുന്നു, അത് അതിശയകരമാണ്” കോഹ്‌ലി പറഞ്ഞു. 15 വര്ഷമായിട്ടുള്ള തങ്ങളുടെ സൗഹൃദത്തെക്കുറിച്ചും കോഹ്‌ലി വാചാലനായി.

“ഞാനും രോഹിത് ശർമ്മയും കഴിഞ്ഞ 15-16 വർഷങ്ങളിൽ ഒരുമിച്ച് കളിച്ചു – ഞങ്ങൾ ഒരുമിച്ച് പങ്കിട്ട ഒരു അത്ഭുതകരമായ യാത്രയാണിത്. ഈ യാത്രയിൽ ഞങ്ങൾ ഒന്നിച്ച് സന്തോഷവും ദുഃഖവും പങ്കിട്ടു. രോഹിത്തിനൊപ്പം കളിക്കുക എന്നത് എന്നെന്നും സന്തോഷം നൽകുന്ന കാര്യമാണ്.” താരം തന്റെ വാക്കുകൾ അവസാനിപ്പിച്ചു.

നിലവിൽ രണ്ട് ടീമുകളും ഇന്ത്യൻ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. പ്രധാന താരങ്ങളുടെ മോശം ഫോമാണ് ബാംഗ്ലൂരിനെ വിഷമിപ്പിക്കുന്നത്. കോഹ്‌ലി മാത്രമാണ് ബാംഗ്ലൂർ നിരയിൽ റൺ നേടുന്നത്. ബോളിങ്ങിൽ ആകട്ടെ ആരും ഫോമിലും അല്ല. മുംബൈയുടെ കാര്യമെടുത്താൽ ടീം എന്ന നിലയിൽ തിളങ്ങാൻ പറ്റുന്നില്ല എന്നതാണ് അവരുടെ പരാജയ കാരണം.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'