ഇപ്പോൾ നടന്ന ടി-20 ലോകകപ്പില്‍ ഇന്ത്യ തങ്ങളുടെ മൂന്നാം ലോകകിരീടം സ്വന്തമാക്കിയിരുന്നു. അവസാന മത്സരത്തിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശിവം ദുബെ ഹാർദിക് പാണ്ട്യ എന്നിവർ നടത്തിയത്. ബോളിങ്ങിൽ ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, അർശ്ദീപ് സിങ്, അക്‌സർ പട്ടേൽ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.ഇന്ത്യ ചരിത്രം
മത്സരത്തിൽ മാൻ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളി താരം സഞ്ജു സാംസണാണ്. 5 ഇന്നിങ്‌സുകളിൽ നിന്നായി 321 റൺസാണ് താരം നേടിയത്. കൂടാതെ നിർണായകമായ മൂന്നു മത്സരങ്ങളിലും ഇന്ത്യയെ വിജയിപ്പിച്ചത് സഞ്ജുവായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനേതിരായ മത്സരത്തില്‍ 97 റൺസും ഇംഗ്ലണ്ടിനെതിരായ സെമിയില്‍ 89 റൺസും ഫൈനലിലും 89 റൺസിലെത്തി സെഞ്ചുറി നേടാതെയാണ് താരം മടങ്ങിയത്.
സഞ്ജുവിനോട് ഒരു സെഞ്ച്വറിയെങ്കിലും നീ നേടണമെന്ന് ആവശ്യപ്പെട്ടുവെന്നും അപ്പോള്‍ സഞ്ജു പറഞ്ഞ മറപടി അപ്രതീക്ഷിതമായിരുന്നുവെന്നും ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടക് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് കോട്ടക് ഈ സംഭവം വിവരിച്ചത്.
സഞ്ജു, നീ ഒരു സെഞ്ച്വറി എങ്കിലും നേടണം എന്ന് ഞാൻ പറഞ്ഞു. അപ്പോൾ ചിരിച്ചുകൊണ്ടായിരുന്നു അവന്‍റെ മറുപടി: ‘കോട്ടക് ഭായ്, ഒരു വശത്ത് ടീമിന് വ്യക്തിഗത നേട്ടങ്ങളല്ല പ്രധാനം എന്ന് നിങ്ങൾ പറയുന്നു, മറുവശത്ത് എന്നോട് സെഞ്ച്വറി അടിക്കാനും പറയുന്നു. ഇത് രണ്ടും എങ്ങനെ ഒരേസമയം സാധ്യമാകുമെന്നായിരുന്നു സഞ്ജു തിരിച്ചു ചോദിച്ചത്.
സഞ്ജുവിന്‍റെ ഈ പക്വതയാർന്ന മറുപടി തന്നെ അത്ഭുതപ്പെടുത്തിയെന്ന് കോട്ടക് കൂട്ടിച്ചേർത്തു. വ്യക്തിഗത നേട്ടങ്ങളേക്കാൾ ടീമിന്‍റെ വിജയത്തിനാണ് താൻ മുൻഗണന നൽകുന്നതെന്ന് സഞ്ജു ആ വാക്കുകളിലൂടെ വ്യക്തമാക്കുകയായിരുന്നു.