ഇന്ത്യൻ വംശജയും ഓസ്‌ട്രേലിയക്കാരിയുമായ അയേഷ മുഖർജിയും ഇന്ത്യൻ താരം ശിക്കാർ ധവാനും 2021 ലാണ് വിവാഹിതരാകുന്നത്. ഒമ്പത് വർഷത്തെ ദാമ്പത്യത്തിനു ശേഷം ഇരുവരും ഇപ്പോൾ പിരിഞ്ഞിരിക്കുകയാണ്. തന്റെ ജീവിതത്തിൽ അതിനു മുൻപ് സംഭവിച്ച പ്രണയത്തെ കുറിച്ച് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുകയാണ്.
” അവൾ വളരെയധികം സുന്ദരിയായിരുന്നു. പെട്ടന്ന് തന്നെ ഞാൻ വീണ്ടും പ്രണയത്തിലായി, അവളാണ് എനിക്കുള്ളവൾ, ഞാൻ അവളെ വിവാഹം കഴിക്കാൻ പോകുന്നു എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു. പര്യടനത്തിലെ പരിശീലന മത്സരത്തിൽ തന്നെ ഞാൻ അർദ്ധ സെഞ്ചുറിയുമായി തുടങ്ങി. ഓരോ മത്സരശേഷവും ഞാൻ എല്ലനെയെ കാണാൻ പോകുമായിരുന്നു. താമസിക്കാതെ ഞാൻ അവളെ ഹോട്ടൽ മുറിയിലേക്ക് ആരും അറിയാതെ കൊണ്ട് വന്നു. അത് കണ്ട രോഹിത് എന്നോട് ഇടയ്ക്ക് പാതി പറയും നീ എന്നെയൊന്ന് ഉറങ്ങാൻ സമ്മതിക്കുമോ എന്ന്”
” ഒരു ദിവസം ഞാൻ എല്ലനോടൊപ്പം അത്താഴത്തിനു പോകുമ്പോൾ അവളെ കുറിച്ചുള്ള വാർത്ത ടീം മുഴുവൻ കാട്ടുതീ പോലെ പടർന്നു. ഞങ്ങളോടൊപ്പം ടൂറിൽ ഉണ്ടായിരുന്ന ദേശിയ ടീം സിലക്ടർ ഞങ്ങൾ രണ്ട് പേരെയും ഹോട്ടൽ ലോബിയിൽ കൈ കോർത്ത് പിടിച്ച് നടക്കുന്നത് കണ്ടു. അവളുടെ കൈ വിടണമെന്ന് എനിക്ക് തോന്നിയില്ല. കാരണം എന്റെ കാഴ്ചപാടിൽ ഞാൻ തെറ്റ് ചെയ്തിട്ടില്ലല്ലോ. ആ പര്യടനത്തിൽ ഞാൻ സ്ഥിരതയോടെ കളിച്ചിരുന്നെങ്കിൽ സീനിയർ ഇന്ത്യൻ ടീമിൽ ഏതാണ് സാധിക്കുമായിരുന്നു. പക്ഷെ എന്റെ പ്രകടനം താഴേക്ക് പോയി” ശിഖർ ധവാൻ പറഞ്ഞു.