ഭാവി നായകനെ ഞാൻ ഇന്നലത്തെ മത്സരത്തിൽ കണ്ടു, അവൻ ഒരു കംപ്ലീറ്റ് പാക്കേജാണ്; സൂപ്പർ താരത്തെ പുകഴ്ത്തി ബ്രെറ്റ് ലീ

മികച്ച ക്രിക്കറ്റ് ബുദ്ധിയുള്ള ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസ് ഭാവി ക്യാപ്റ്റൻ ആകാനുള്ള എല്ലാ കരുത്തുണ്ടെന്നും ഓസ്‌ട്രേലിയയുടെ ഇതിഹാസ പേസർ ബ്രെറ്റ് ലീ അഭിപ്രായപ്പെടുന്നു, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നിലവിലെ സീസണിൽ മികച്ച ഫോമിലാണ് ഈ ഓൾറൗണ്ടർ. 155.40 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിൽ 216 റൺസും 5 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. ഫീൽഡിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ഏറ്റവും സുരക്ഷിതമായ കൈകളിൽ ഒന്നാണ് സ്റ്റോണിസിന്റെ.

40 പന്തിൽ 72 റൺസ് നേടി ഇന്നലെ എൽഎസ്ജിയെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോറിലേക്ക് നയിച്ച താരം ഒരു വിക്കറ്റും വീഴ്ത്തി. എന്നാൽ ഓവർ പൂർത്തിയാക്കുന്നതിന് മുമ്പുതന്നെ പരിക്കേറ്റ് കളം വിട്ടേണ്ടതായി വന്നു.

ലീ പറയുന്നത് ഇങ്ങനെ “അദ്ദേഹത്തിൽ ഞാൻ ഒരു മികച്ച നായകനെ കാണുന്നു. അവന് മികച്ച ക്രിക്കറ്റ് ബുദ്ധിയുണ്ട്. ബാറ്റിംഗിലും ബോളിങ്ങിലും ഫീൽഡിങ്ങിലും അവൻ തിളങ്ങുന്നു. അവൻ ഒരു കംപ്ലീറ്റ് പാക്കേജ് തന്നെയാണ്. അവൻ ഫീൽഡിൽ ഉള്ളത് ടീമിന് ഗുണം ചെയ്യും.” മുൻ ഓസ്‌ട്രേലിയൻ താരം പറഞ്ഞു.

ഇന്നലത്തെ മികച്ച വിജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്താനും ടീമിനായി.

Latest Stories

തലൈവർക്കൊപ്പം നഹാസ് ഹിദായത്ത്; പുതിയ ചിത്രമാണോയെന്ന് ആരാധകർ

ഫഹദ് ഉഗ്രൻ ഫിലിംമേക്കറാണ്, അത് അധികമാർക്കും അറിയില്ല: വിനീത് കുമാർ

ഫഹദും നമ്മളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്, ഫഹദ് ഇന്നൊരു പാൻ ഇന്ത്യൻ ആക്‌ടറാണ്: വിനയ് ഫോർട്ട്

21 വർഷം കാത്തിരിക്കേണ്ടി വന്നു, വിദ്യാജിയുടെ ഒരു പാട്ടിൽ അഭിനയിക്കാൻ: ഇന്ദ്രജിത്ത്

'രാജ്യത്തെ മുഴുവൻ ജനങ്ങളും ചേർന്ന് ഏകാധിപത്യത്തെ നേരിടണം'; കെജ്രിവാള്‍ പുറത്തേക്ക്

കെജ്രിവാളിന്റെ മടങ്ങിവരവും ബിജെപിയ്ക്ക് മുന്നിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യവും; അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

ആവേശം 2 ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെകിൽ അതിന് ഒറ്റക്കാരണം സജിൻ ഗോപുവിനൊപ്പം കൂടുതൽ സീൻ ചെയ്യാൻ വേണ്ടിയാണ്: ഫഹദ് ഫാസിൽ

ഈ രോഗമുണ്ടെങ്കിൽ ഒരു തുള്ളി മദ്യം പോലും കഴിക്കാത്തവരാണെങ്കിലും പൊലീസ് ചെക്കിം​ഗിൽ കുടുങ്ങും!

ഭാര്യ ഗര്‍ഭിണിയാണെന്ന് ജസ്റ്റിന്‍ ബീബര്‍.. പിന്നാലെ വിവാഹമോതിരം പങ്കുവച്ച് മുന്‍കാമുകി സെലീനയുടെ പോസ്റ്റ്; ചര്‍ച്ചയാകുന്നു

തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കണ്ട, ചര്‍ച്ച നടത്തണം; കെബി ഗണേഷ്‌കുമാറിനെ തള്ളി സിപിഎം