'ഇന്ത്യ ടി20 ജേതാക്കളാകുമെന്ന് ഞാന്‍ അന്നേ പറഞ്ഞിരുന്നു, ഇനി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ചാമ്പ്യന്‍സ് ട്രോഫിയും നമ്മള്‍ നേടും'

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ചാമ്പ്യന്‍സ് ട്രോഫിയും രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഇന്ത്യ നേടുമെന്ന പ്രത്യാശ പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സെക്രട്ടറി ജയ് ഷാ. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും നടന്ന ടി20 ലോകകപ്പില്‍ കിരീടം ഉയര്‍ത്താന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീമിനെ താന്‍ പിന്തുണച്ചിരുന്നതായി ഷാ അനുസ്മരിച്ചു.

ഞങ്ങള്‍ ഹൃദയങ്ങള്‍ കീഴടക്കി, പക്ഷേ 2023 ഏകദിന ലോകകപ്പ് നേടാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ജൂണ്‍ 29 ന് ഞങ്ങള്‍ ടി20 ലോകകപ്പ് നേടുമെന്നും ബാര്‍ബഡോസില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുമെന്നും ഞാന്‍ രാജ്കോട്ടില്‍ പറഞ്ഞിരുന്നു. ഞങ്ങളുടെ നായകന്‍ അത് ഉയര്‍ത്തി.

ഈ വിജയത്തിന് ശേഷം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ചാമ്പ്യന്‍സ് ട്രോഫിയുമാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം. രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ഞങ്ങളുടെ ടീം ചാമ്പ്യന്മാരാകുമെന്ന് എനിക്ക് ഉറപ്പുണ്ട്- ജയ് ഷാ കൂട്ടിച്ചേര്‍ത്തു.

2023-25 സൈക്കിളില്‍ ഒമ്പത് ടെസ്റ്റുകളില്‍ ആറ് വിജയങ്ങളുമായി ഇന്ത്യ നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മുന്നിലാണ്. അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ പാകിസ്ഥാനിലാണ് ചാമ്പ്യന്‍സ് ട്രോഫി നടക്കുക.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ