അന്നത്തെ പരിക്കിന് ശേഷം 7 കിലോയോളം കുറഞ്ഞു, തിരിച്ചു വരവ് പ്രയാസകരമായിരുന്നു: ശ്രേയസ് അയ്യർ

ഓസ്‌ട്രേലിയക്കെതിരെ നടന്ന പരമ്പരയ്ക്കിടെ ഗുരുതരമായ പരിക്കേറ്റത്തിന് ശേഷം താൻ‌ നേരിട്ട വെല്ലുവിളികളെ കുറിച്ചും മനസുതുറന്ന് ഇന്ത്യൻ താരവും ഐപിഎല്ലിൽ പഞ്ചാബ് കിം​ഗ്സ് ക്യാപ്റ്റനുമായ ശ്രേയസ് അയ്യർ. ഗുരുതരമായ പരിക്കിന് ശേഷം തനിക്ക് ഏഴ് കിലോ ഭാരക്കുറവ് ഉണ്ടായെന്നും, ഭാരം വീണ്ടെടുക്കാന്‍ വളരെയധികം കഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

‘പരിക്കിന് ശേഷം തിരിച്ചുവരുകയെന്നത് എപ്പോഴും വലിയ വെല്ലുവിളിയാണ്. ഓസ്ട്രേലിയന്‍ പരമ്പരയിലുണ്ടായ ഗുരുതരമായ പരിക്കിന് ശേഷം എനിക്ക് ഏഴ് കിലോ കുറഞ്ഞു, ഭാരം വീണ്ടെടുക്കാന്‍ വളരെയധികം കഷ്ടപ്പെട്ടു’

‘രണ്ട് മാസത്തിന് ശേഷം ശാരീരികക്ഷമത വീണ്ടെടുക്കാൻ സാധിച്ചു. എന്നാൽ നഷ്ടപ്പെട്ട 7 കിലോ ഭാരം തിരികെ കൊണ്ടുവരുന്നത് അത്ര എളുപ്പമായിരുന്നില്ല. പക്ഷേ വെല്ലുവിളികള്‍ എനിക്ക് ഇഷ്ടമാണ്, എനിക്ക് വേണ്ടത് നേടാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ആ മോശം ഘട്ടത്തെ അതിജീവിച്ച് വീണ്ടും എന്റെ ടീമിനെ പ്രതിനിധീകരിക്കാൻ എത്തിയതിൽ ഞാൻ അഭിമാനിക്കുന്നു’, ശ്രേയസ് അയ്യർ വ്യക്തമാക്കി.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്