ഈ ഓറഞ്ച് ക്യാപ്പ് ഞാൻ ഇങ് എടുക്കുവാ; വിരാട് കോഹ്‌ലിയെ മറികടന്നു റൺ വേട്ടക്കാരിൽ ഒന്നാം സ്ഥാനത്തെത്തി ശുഭ്മൻ ഗിൽ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 5 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി തങ്ങളുടെ ജയിത്രയാത്ര തുടരുകയാണ് ഗുജറാത്ത് ടൈറ്റൻസ്. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ മികവിലാണ് ഗുജറാത്തിനു വിജയിക്കാൻ സാധിച്ചത്. കൊൽക്കത്ത ഉയർത്തിയ 181 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് 19.4 ഓവറിൽ അഞ്ച് വിക്കറ്റുകൾ ബാക്കിനിൽക്കെ ഗുജറാത്ത് എത്തി. ആറ് പോയിന്റുള്ള ഗുജറാത്ത് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ഗുജറാത്ത് വിജയിച്ചുകയറിയത്. 50 പന്തില്‍ 86 റണ്‍സ് നേടിയാണ് ഗില്‍ ഗുജറാത്തിന്റെ വിജയശില്പിയായത്. എട്ട് ഫോറുകളും നാല് സിക്‌സുകളും അടങ്ങുന്നതാണ് ഗുജറാത്ത് ക്യാപ്റ്റന്റെ ഇന്നിങ്സ്. ഈ സീസണിലെ ഗില്ലിന്റെ മൂന്നാം അർധ സെഞ്ച്വറിയാണിത്.

മാച്ച് വിന്നിങ് ഇന്നിങ്സിന് പിന്നാലെ സീസണിലെ ഓറഞ്ച് ക്യാപ്പും കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് ​ഗുജറാത്ത് നായകൻ ​ഗിൽ. സീസണിൽ 251 റണ്‍സുമായാണ് ഗില്‍ ഓറഞ്ച് ക്യാപ്പ് കൈപ്പിടിയിലാക്കിയത്. റൺവേട്ടക്കാരനുള്ള പോരാട്ടത്തിൽ ആർസിബിയുടെ സൂപ്പർ താരം വിരാട് കോഹ്‌ലിയെയാണ് ​ഗിൽ മറികടന്നത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്