കേരള ക്രിക്കറ്റ് ലീഗില്‍ തകർപ്പൻ സെഞ്ച്വറി നേടി ഇന്ത്യൻ താരം സഞ്ജു സാംസണ്‍. ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെതിരായ മത്സരത്തിലാണ് തകര്‍പ്പന്‍ സെഞ്ച്വറിയടിച്ച് സഞ്ജു തിരിച്ചുവരവ് ഗംഭീരമാക്കിയത്. 16 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ സഞ്ജു 42 പന്തില്‍ മൂന്നക്കം തൊട്ടു.
51 പന്തിൽ നിന്ന് 14 ഫോറും 5 സിക്സറുമടക്കം 121 റൺസാണ് താരത്തിന്റെ സംഭാവന. അവസാന പന്തുവരെ നീണ്ട മത്സരത്തില്‍ ചാമ്പ്യന്മാരായ കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിനാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് മുട്ടുകുത്തിച്ചത്. കൊല്ലം ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് അവസാന പന്തിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് എത്തിയത്.
ഇതോടെ ഏഷ്യ കപ്പിൽ ഓപ്പണിങ് സ്ഥാനം സഞ്ജുവിന് തന്നെ ലഭിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അഭിഷേക് ശർമയോടൊപ്പം ഓപ്പണിങ് സ്ഥാനത്ത് വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ പരിഗണിക്കാനായിരുന്നു ബിസിസിഐയുടെ തീരുമാനം. എന്നാൽ സഞ്ജുവിന്റെ ഈ തകർപ്പൻ പ്രകടനം അദ്ദേഹത്തിന് ഗുണം ചെയ്‌തേക്കും.