എതിരാളികളെ നിസാരമായി കാണരുതെന്ന് മനസിലായി, ഈ തോൽവിയുടെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു: ശ്രേയസ് അയ്യർ

ടി-20 ലോകകപ്പ് നേടിയതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ ഇന്ത്യക്ക് കനത്ത തോൽവി. 148 റൺസിന്‌ ഇന്ത്യ ഓൾ ഔട്ട് ആകുകയായിരുന്നു. ഇപ്പോഴിതാ അയർലാൻഡിനെതിരെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി സംസാരിച്ചിരിക്കുകയാണ് ക്യാപ്‌റ്റൻ ശ്രേയസ് അയ്യർ. ക്രിക്കറ്റിൽ ഒന്നും മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ല. മൈതാനത്തിറങ്ങി വെറുതെ മത്സരങ്ങൾ ജയിക്കാം എന്ന് ആരും കരുതേണ്ട. അതിനായി കഠിനാധ്വാനം ചെയ്യണം.

സാഹചര്യങ്ങളെയും എതിരാളികളെയും ഒരിക്കലും നിസ്സാരമായി കാണരുത്. കൃത്യമായി പ്ലാനുകൾ നടപ്പിലാക്കാൻ കഴിഞ്ഞാൽ മാത്രമേ വിജയിക്കാനാകൂവെന്നും ശ്രേയസ് വ്യക്തമാക്കി. നായകനായുള്ള ആദ്യ മത്സരത്തിൽ തന്നെ നാണംകെട്ട തോൽവി വഴങ്ങിയെങ്കിലും ഇതൊരു നല്ല പാഠമാണെന്നാണ് ശ്രേയസ് പറഞ്ഞു.

മത്സരത്തിന്‍റെ തുടക്കത്തിൽ നമ്മുടെ ബോളർമാർ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. എന്നാൽ മധ്യ ഓവറുകളിൽ പ്ലാനുകൾ നടപ്പിലാക്കുന്നതിൽ ഞങ്ങൾക്ക് പിഴച്ചു. ക്യാപ്റ്റനെന്ന നിലയിൽ എനിക്കിത് മികച്ചൊരു തുടക്കമണ്, ഇതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും അയ്യർ കൂട്ടിച്ചേർത്തു.

Latest Stories

ഏഴരപ്പൊന്നാനയുടെ സ്വർണശുദ്ധി പരിശോധിച്ച് ഉറപ്പ് വരുത്താൻ നിർദേശം നൽകി ഹൈക്കോടതി; അറ്റകുറ്റപ്പണിക്കിടെ സ്വർണപ്പാളി മാറ്റിയെന്ന ഭക്തന്റെ പരാതിയിൽ ഉത്തരവ്

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

വൈഭവിന് ഇപ്പോൾ അവസരം കൊടുക്കാൻ സാധിക്കില്ല, മികച്ച ഫോമിലുള്ള ഒരുപാട് താരങ്ങൾ നിലവിലുണ്ട്: ശ്രേയസ് അയ്യർ

'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി പോലീസിന്റെ മിന്നൽ പരിശോധന; വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

ശബരിമല സ്വര്‍ണക്കൊള്ള കേസ്; ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

16-കാരിയെ തട്ടികൊണ്ട് പോയി തടവില്‍ പാര്‍പ്പിച്ച് പീഡനം; പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത് ലഹരി പരിശോധനയ്ക്കിടെ

ഇറാനെ തിരിച്ചടിച്ച് അമേരിക്ക; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാരോപിച്ച് സൈനിക കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണം

കൊച്ചിയിൽ ജൂൺ 29 മുതൽ ഗതാഗത നിയന്ത്രണം; രാത്രി 11 മുതൽ രാവിലെ 6 വരെ സഹോദരൻ അയ്യപ്പൻ റോഡിൽ വാഹനങ്ങൾക്ക് പ്രവേശനമില്ല

മുസിരിസിനപ്പുറം: കോളനിവാഴ്ചയും മസാല വ്യാപാരവും വായ്ത്താരികളും മറന്നുപോയ സമുദ്രനാഗരികത; അറബിക്കടൽ എഴുതിയ കേരളം

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്; വിവാദങ്ങൾക്കിടെ വിഎച്ച്പി ഉപാധ്യക്ഷൻ ചമ്പത് റായി രാജി വച്ചു