സച്ചിനെ പുറത്താക്കുന്നത് ഒക്കെ എനിക്ക് നിസ്സാരമായിരുന്നു, അയാളുടെ അഭ്യാസം എന്റെ അടുത്ത് നടക്കില്ല; തുറന്ന് പറഞ്ഞ് സൂപ്പർ താരം

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ബൗളര്‍മാരിലൊരാളാണ് ശ്രീലങ്കന്‍ സ്പിന്‍ മാന്ത്രികന്‍ മുത്തയ്യ മുരളീധരന്‍. കരിയറില്‍ പതിമൂന്നുവട്ടമാണ് സച്ചിനെ മുരളി ഔട്ടാക്കിയിട്ടുള്ളത്. ഓസ്‌ട്രേലിയന്‍ പേസര്‍ ബ്രട്ട് ലീ (14) മാത്രമേ ഇക്കാര്യത്തില്‍ മുരളിക്ക് മുന്നിലുള്ളൂ. വിരമിച്ച് ഏറെ വര്‍ഷങ്ങള്‍ക്കുശേഷം സച്ചിന്റെ ദൗര്‍ബല്യത്തെ കുറിച്ച് പറയുകയാണ് മുരളീധരന്‍.

ഓഫ് സ്പിന്‍ കളിക്കുമ്പോള്‍ സച്ചിന് ചില പ്രശ്‌നങ്ങളുണ്ടെന്ന് കരിയറിലുടനീളം എനിക്ക് തോന്നി. ലെഗ് സ്പിന്നര്‍മാരെ സച്ചിന്‍ അടിച്ചുപറത്തും. ഓഫ് സ്പിന്നിന്റെ കാര്യത്തില്‍ സച്ചിന് ചില ബുദ്ധിമുട്ടുകളുണ്ട്. അതാണ് ഒരുപാട് തവണ എനിക്ക് അദ്ദേഹത്തെ പുറത്താക്കാന്‍ സാധിച്ചത്.

ഓഫ് സ്പിന്നര്‍മാര്‍ പല തവണ സച്ചിന്റെ വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്- മുരളീധരന്‍ പറഞ്ഞു. ഓഫ് സ്പിന്‍ നേരിടുന്നതിലെ പ്രശ്‌നത്തെ കുറിച്ച് ഒരിക്കലും സച്ചിനോട് സംസാരിച്ചിട്ടില്ല. ഓഫ് സ്പിന്നിന്റെ കാര്യത്തില്‍ സച്ചിന് ചില ദൗര്‍ബല്യങ്ങളുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.

അതാണ് എനിക്ക് സച്ചിനുമേല്‍ ആധിപത്യം ലഭിച്ചത്. നേരിടാന്‍ വളരെ പ്രയാസമുള്ള കളിക്കാരനാണ് സച്ചിന്‍. അദ്ദേഹത്തെ പുറത്താക്കുക ഏറെ പ്രയാസകരമെന്നും മുരളീധരന്‍ പറഞ്ഞു.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി