ആ മെസേജുകള്‍ പുറത്തുവരരുതെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു; പ്രതികരണവുമായി ടിം പെയ്ന്‍

തന്റെ രാജിയിലേക്കു നയിച്ച വിവാദങ്ങളില്‍ പ്രതികരണവുമായി ഓസീസ് ടിം പെയ്ന്‍ രംഗത്ത്. വിവാദങ്ങള്‍ക്ക് കാരണമായ ആ സന്ദേശങ്ങള്‍ ഒരിക്കലും പുറത്തുവരരുതെന്ന് ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ ഒരു നാള്‍ അത് സംഭവിക്കുമെന്ന് വിശ്വസിച്ചിരുന്നെന്നും പെയ്ന്‍ പറഞ്ഞു.

‘ആ പ്രശ്‌നം അന്നുതന്നെ പരിഹരിച്ചിരുന്നു. പക്ഷേ, ഓരോ ക്രിക്കറ്റ് സീസണിനു മുന്‍പും, അല്ലെങ്കിലും ഓരോ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകള്‍ക്കു മുന്‍പും ആ വിഷയം ഉയര്‍ന്നുവരും. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഞാന്‍ അയച്ച സന്ദേശങ്ങള്‍ കൈവശമുണ്ടെന്ന് മാധ്യമങ്ങള്‍ പലതവണ അവകാശപ്പെട്ടിട്ടുണ്ട്. പക്ഷേ, പുറത്തുവിട്ടില്ല. അവ പുറത്തുവരരുതെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും ഞാന്‍ എത്രത്തോളം ആഗ്രഹിച്ചുവോ അതേ തീവ്രതയോടെ തന്നെ അവ പുറത്തുവരുമെന്ന് എനിക്കറിയാമായിരുന്നു.’

‘വര്‍ഷങ്ങള്‍ക്കു മുന്‍പ് പരസ്പര സമ്മതത്തോടെയാണ് ആ സന്ദേശങ്ങള്‍ കൈമാറിയത്. അത് അത്ര വലിയ വിഷയമാണെന്നും ഞാന്‍ കരുതുന്നില്ല. ഇത് ഇത്ര വലിയ വിവാദമാകുമെന്നും എനിക്ക് അറിയില്ലായിരുന്നു’ പെയ്ന്‍ പറഞ്ഞു.

2017-18ലെ ആഷസ് ടെസ്റ്റിനിടെ ജോലിക്കാരിയായ യുവതിയോട് പെയ്ന്ർ മോശമായി പെരുമാറിയതാണ് വിവാദ സംഭവം. മോശം ചിത്രങ്ങള്‍ അയച്ചു നല്‍കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി യുവതി രംഗത്തെത്തി അ ഇതേതുടര്‍ന്ന് താരം ഓസീസ് ടീമിന്റെ ടെസ്റ്റ് നായകത്വം രാജിവെച്ചു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍