എനിക്ക് നന്ദി പറയാനുള്ളത് ഹാർദിക് ഭായിയോടാണ്, അദ്ദേഹമാണ് എന്നോട് കൃത്യമായി പ്ലാൻ പറഞ്ഞു തന്നത്: അശ്വനി കുമാര്‍

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് ജയം. ഗുജറാത്ത് ടൈറ്റൻസിനെതിരെ 99 റൺസിനാണ് മുംബൈ വിജയിച്ചത്. മുംബൈക്കായി തിലക് വർമ്മ സെഞ്ചുറി നേടി. വിജയിച്ചെങ്കിലും മുംബൈ ഇപ്പോഴും പോയിന്റ് ടേബിളിന്റെ അടിവാരത്ത് തന്നെയാണ്. വിജയത്തിൽ ആരാധകർ സന്തോഷത്തിലാണെങ്കിലും മറ്റു താരങ്ങളുടെ പ്രകടനത്തിൽ ആരാധകർ നിരാശയിലാണ്.

ഇന്നലെ നടന്ന മത്സരത്തിൽ തിലക് വർമയല്ലാതെ മറ്റൊരു ബാറ്റ്‌സ്മാനും മികച്ച ഇന്നിങ്‌സ് കാഴ്ച വെച്ചിരുന്നില്ല. 45 പന്തിൽ ഏഴ് സിക്‌സറും എട്ട് ഫോറുകളും അടക്കം 101 റൺസാണ് പുറത്താകാതെ തിലക് നേടിയത്. നമാൻ ധിർ 45 റൺസ് നേടി. 32 പന്തിൽ ഒരു സിക്‌സറും അഞ്ച് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. ഡീ കോക്ക് 13 റൺസും ഹാര്‍ദിക് പാണ്ഡ്യ 15 റൺസും നേടി.

മുംബൈയുടെ വിജയത്തിൽ നിര്‍ണ്ണായകമായത് ഇടങ്കയ്യന്‍ പേസര്‍ അശ്വനി കുമാറിന്റെ തകര്‍പ്പന്‍ ബോളിംഗ് പ്രകടനമായിരുന്നു. ഇപ്പോൾ ആ വിക്കറ്റ് നേട്ടത്തിൽ തന്നെ സഹായിച്ച താരം ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അശ്വനി.

‘വിക്കറ്റുകൾ നേടാൻ തന്നെ സഹായിച്ചത് നായകൻ ഹർദിക് പാണ്ഡ്യയുമായുള്ള ആശയവിനിമയമായിരുന്നു, ഷോര്‍ട്ട് ബോളുകളും കൃത്യമായ ലെങ്തും പരീക്ഷിക്കാനുള്ള തീരുമാനം എടുത്തത് ഇരുവരും ചേർന്ന്’, മത്സരശേഷം അശ്വനി വ്യക്തമാക്കി. ‘അഹമ്മദാബാദിലേത് കറുത്ത മണ്ണുള്ള പിച്ചായതിനാല്‍ പന്ത് താഴ്ന്നു വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതികളേക്കാള്‍ ഉപരി, പിച്ചിന്റെ സ്വഭാവത്തിനനുസരിച്ച് പന്തെറിയാനാണ് ഞാൻ ശ്രമിച്ചത്’, താരം കൂട്ടിച്ചേർത്തു.

Latest Stories

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ